മലയാള സിനിമയില്‍ ഇന്നും സൂപ്പര്‍ താരങ്ങളായി നില കൊള്ളുന്ന മമ്മൂട്ടി മോഹന്‍ലാല്‍ സ്നേഹ ബന്ധം തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നു തുറന്നു പറയുകയാണ് മലയാളത്തിന്റെ യുവ ഹീറോ ദുല്‍ഖര്‍ സല്മാന്, ദുല്‍ഖറിന്റെ പുതിയ ചിത്രമായ ഒരു യമണ്ടന്‍ പ്രേമകഥയുടെ പ്രമോഷന്റെ ഭാഗമായി ഒരു സ്വകാര്യ എഫ്എം ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് മമ്മൂട്ടി മോഹന്‍ലാല്‍ സ്നേഹബന്ധത്തെക്കുറിച്ച് ദുല്‍ഖര്‍ പങ്കുവച്ചത്. ‘ മോഹന്‍ലാലിന്റെ ലൂസിഫര്‍ എന്ന സിനിമ വാപ്പച്ചി കണ്ടുവെന്നും, തനിക്ക് ഇതുവരെയും സിനിമ കാണാന്‍ സാധിച്ചില്ലെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു.
വാപ്പച്ചിയും ലാലേട്ടനും തമ്മിലുള്ള സ്നേഹബന്ധം അതിഗംഭീരമാണ്, ചെറുപ്പം മുതലേ ഞാനത് കാണുന്നതാണ്, അവരുടെ സ്നേഹം കണ്ടു അത്ഭുതം തോന്നിയിട്ടുണ്ട്, – ദുല്‍ഖര്‍ സല്മാന് പങ്കുവയ്ക്കുന്നു.
മോഹന്‍ലാല്‍ നായകന ലൂസിഫറും, മമ്മൂട്ടി നായകനായ മധുരരാജയും ഒരേ സമയം ബോക്സോഫീസില്‍ ചരിത്രം രചിക്കുന്ന വേളയിലാണ് ഇവരുടെ സ്നേഹ നിമിഷങ്ങളെക്കുറിച്ച് ദുല്‍ഖര്‍ സല്മാന് പങ്കുവച്ചത്.
നവാഗതനായ ബിസി നൗഫല്‍ സംവിധാനം ചെയ്ത ഒരു യമണ്ടന്‍ പ്രേമ കഥയാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം, ഒരു മാസ് മസാല കോമഡി എന്റര്ടെയ്നര് എന്ന നിലയില്‍ പ്രേക്ഷകരുടെ കയ്യടി സ്വന്തമാക്കുന്ന യമണ്ടന്‍ പ്രേമകഥയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു ഉണ്ണി കൃഷ്ണന് ബിബിന്‍ ജോര്‍ജ്ജ് ടീമാണ്.
Post Your Comments