ഇത്തവണത്തെ ദേശീയ അവാര്‍ഡ് പരിഗണനയില്‍ മമ്മൂട്ടി ചിത്രങ്ങളും ഇടം നേടി. രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് ദേശീയ പുരസ്‌കാരത്തിനായുള്ള പരിഗണനയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രണ്ടും മലയാളത്തിന് പുറത്തുള്ളവ. തമിഴ് ചിത്രം പേരന്‍പിനൊപ്പം തെലുങ്ക് ചിത്രം യാത്രയും ജൂറിയുടെ പരിഗണനയ്ക്ക് എത്തുകയാണ്.
വിവരങ്ങളറിഞ്ഞതോടെ മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പേരന്‍പിലെ പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം നാലാം തവണയും സ്വന്തമാക്കുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. സ്പല്‍സ്റ്റിക് രോഗ ബാധിതയായി ഒരു പെണ്‍കുട്ടി കൗമാരത്തിലേക്ക് കടക്കുമ്പോള്‍ തനിയെ നോക്കേണ്ടി വരുന്ന അമുദന്‍ എന്ന അച്ഛന്‍ ആത്മ സംഘര്‍ഷങ്ങളെ അതുല്യമാം വിധം സ്‌ക്രീനിലേക്ക് പകര്‍ത്തുകയാണ് റാം സംവിധാനം ചെയ്ത പേരന്‍പില്‍ മമ്മൂട്ടി ചെയ്തത്.
വൈഎസ് രാജശേഖര റെഡ്ഡി എന്ന ഏവര്‍ക്കും പരിചിതനായ ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയെ അനുകരണം തീരെയില്ലാതെ കഥാപാത്രം എന്ന നിലയില്‍ എല്ലാ ഗരിമയോടും കൂടി അവതരിപ്പിക്കുകയായിരുന്നു മഹി വി രാഘവിന്റെ യാത്രയില്‍. രണ്ട് ചിത്രങ്ങളിലും സംഭാഷണങ്ങള്‍ കൈകാര്യം ചെയ്ത രീതിയും പ്രശംസിക്കപ്പെട്ടു.
Post Your Comments