Latest NewsMollywood

തള്ളിലാത്ത നൂറ് കോടി രൂപ നേടി മധുരരാജ; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

മമ്മൂട്ടി നായകനായ മധുരരാജ തീയേറ്ററുകളില്‍ ഓടുകുകയാണ്. നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് പങ്കെടുത്ത മധുരരാജ സക്സസ് സെലിബ്രേഷനിലാണ് ആരാധകന്‍ പരസ്യമായി മധുരാജയുടെ വിജയത്തെകുറിച്ച് വെളിപ്പെടുത്തിയത്. ചിത്രം നൂറ് കോടി ക്ലബ്ബില്‍ കയറി എന്നാണ്. എന്നാല്‍ അത് നെല്‍സണ്‍ ചേട്ടന്റെ പേജിലൂടെ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് ആരാധകരുടെ വാദം. പ്രഖ്യാപന ദിവസം പറയണ്ട എന്ന നെല്‍സണ്‍ ഐപ് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഉദയകൃഷ്ണന്റെ തിരക്കഥയില്‍ നെല്‍സണ്‍ ആണ് ചിത്രം നിര്‍മാണം ചെയുന്നത്. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ മാസ്റ്റര്‍.ഗോപിസുന്ദറാണ് സംഗീതം ആലപിച്ചിരിക്കുന്നത്. മമ്മുക്കയെ കൂടാതെ നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജയ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, ലിച്ചി, തെസ്നി ഖാന്‍, പ്രിയങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തള്ളിലാത്ത നൂറ് കോടി രൂപയാണ് എന്നാണ് ആരാധകരുടെ വാദം. മോഹന്‍ലാല്‍ മമ്മുക്ക ആരാധകര്‍ തമ്മിലുള്ള തര്‍ക്കവും പതിവാണ്. 50 ദിവസം പിന്നിടുന്ന ലൂസിഫര്‍ 170 കോടിക്ക് മുകളില്‍ കളക്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. 25 ദിവസളാണ് മധുരരാജ തീയ്യേറ്ററില്‍ പിന്നിട്ടിരിക്കുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ സോങ്ങും ഏറെ ശ്രദ്ധ നേടിയിരുന്നു.

https://www.facebook.com/Machans369/videos/456925368399629/

shortlink

Post Your Comments


Back to top button