മലയാളത്തിലെ സംവിധായകരില്‍ പ്രമുഖനാണ് ലാല്‍ജോസ്. തന്റെ നിര്‍മ്മാണ സംരംഭമായ എല്‍ ജെ ഫിലിംസിന്റെ ഏഴാം വാര്‍ഷികത്തില്‍ ഓര്‍മ്മക്കുറിപ്പുമായി ലാല്‍ജോസ്. നാല്പത്തിയൊന്നു എന്ന ചിത്രത്തിന്‍റെ അണിയറയില്‍ നില്‍ക്കുമ്പോഴും ഏഴുവയസുകാരന്റെ തപ്പിതടയലുകള്‍ ഉണ്ടെന്ന് താരം കുറിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രണ്ട് തള്ള വിരലുകള്‍ക്കും ചൂണ്ടുവിരലുകള്‍ക്കും ഇടയിലെ സാങ്കല്പിക ഫ്രെയിം. അത് മലയാള സിനിമയില്‍ ഒരു മേല്‍വിലാസമായി മാറിയിട്ട് ഇന്ന് ഏഴ് വര്‍ഷം. 2012 മെയ് നാലിനാണ് എല്‍.ജെ ഫിലിംസ് ആദ്യമായി വിതരണം ചെയ്ത ‘ഡയമണ്ട് നെക്‌ലെയ്‌സ്’ റിലീസായത്. അവിടിന്നിങ്ങോട്ട് നല്ല സിനിമ സംരഭങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള ശ്രമങ്ങളായിരുന്നു.
എഴു വയസ്സുകാരന്റെ തപ്പി തടയലുകള്‍ ഒക്കെയുണ്ട്. അത് കാര്യമാക്കണ്ട, കാരണം വേനല്‍ച്ചൂടിനെ പൂക്കളാക്കി മാറ്റുന്ന കണിക്കൊന്നയില്‍ നിന്നാണ് എല്‍.ജെ ക്ക് ആ നിറം കിട്ടിയത്. നിങ്ങളുടെ സ്‌നേഹത്തിന്റെ തോളില്‍ ചേര്‍ത്തു പിടിച്ചാണ് ഈ എഴുവയസുകാരന്‍ മുന്നോട്ട് നടക്കുന്നത്.
പുതുഞ്ചന്‍ ആശയങ്ങളുമായി സിനിമയിലേക്ക് ഇനിയും എത്തിച്ചേരേണ്ടവരുണ്ട്, അത്തരക്കാര്‍ക്കൊപ്പമായിരുന്നു എല്‍.ജെയുടെ ചെറു ബാല്യം. അതുകൊണ്ടുണ്ടാകുന്ന ബാലാരിഷ്ടതകള്‍ ഞങ്ങള്‍ക്കിഷ്ടമാണ്. കൗമാരത്തിലും യൗവ്വനത്തിലുമെല്ലാം ഞങ്ങളീ കുട്ടിത്തം തുടരുക തന്നെ ചെയ്യട്ടെ..
പുതിയ സിനിമ നാല്‍പ്പത്തിയൊന്നിന്റെ സെറ്റില്‍ നിന്നാണ് ഞാനീ കുറിപ്പെഴുതുന്നത്. ഇവിടെ നിറയെ ഇത്തരം പുതുഞ്ചന്‍മാരാണ്. അല്പം മൂത്ത കുട്ടികളായ എസ്.കുമാര്‍, ബിജു മേനോന്‍ തുടങ്ങിയവരൊഴിച്ചാല്‍ ക്യാമറക്ക് മുന്നിലും പിന്നിലും ഇടത്തും വലത്തുമെല്ലാം പുതു പുതുഞ്ചന്‍മാരാണ്. എല്ലാവരേയും വഴിയേ നിങ്ങള്‍ പരിചയപ്പെടും, ഇങ്ങനെ കുറേപേര്‍ക്ക് ഒരു വഴി തുറക്കാനാണ് എല്‍.ജെ ഫിലിംസ് എക്കാലവും ശ്രമിക്കുന്നത്. എല്ലാവരും ഒപ്പമുണ്ടാകണം. നന്ദി..
Post Your Comments