സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്ക് നിരവധി ആരാധകരുണ്ട്. അതുകൊണ്ട് തന്നെ അവര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വളരെപ്പെട്ടന്നു ചര്ച്ചയകുകയും ചെയ്യും. അത്തരത്തില്‍ സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച സൂപ്പര്‍ നായികയായി തിളങ്ങുന്ന നടിയുടെ ബാല്യകാല ചിത്രങ്ങളാണ്.
ബോളീവുഡ് താരം ദിയ മിര്‍സയാണ് തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. ഫ്ലാഷ് ബാക്ക് ഫ്രൈഡേ, എണ്‍പതുകളിലെ പെണ്‍കുട്ടിയെന്ന അടിക്കുറിപ്പോടെ ഷെയര്‍ ചെയ്ത ചിത്രം ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു. അമ്മയ്ക്കൊപ്പമുള്ള മറ്റൊരു ചിത്രവും ദിയ മര്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലെ 10 വര്‍ഷ ചലഞ്ചില്‍ ദിയ തന്റെ 27 മത്തെ വയസ്സിലുള്ള ഒരു ചിത്രം പങ്കുവച്ചു ആരാധകരെ ഞെട്ടിച്ചിരുന്നു. രാജ് കുമാര്‍ ഹിറാനിയുടെ സഞ്ജുവാണ് ദിയ മിര്‍സയുടെ അവസാന ചിത്രം.
Post Your Comments