GeneralLatest NewsMollywood

ഭര്‍ത്താവിനെ കാണാന്‍ ബോര്‍, എന്തിന് ഇയാളെ കാല്യാണം കഴിച്ചു: വിമര്‍ശകന് കിടിലം മറുപടിയുമായി യുവ നടി

'സ്വന്തം ഫോട്ടോ ഇടാന്‍ ധൈര്യമില്ലാത്ത ചേട്ടന്‍ എന്റെ ഭര്‍ത്താവിന്റെ സൗന്ദ്യര്യത്തെ കുറിച്ചുള്ള ധാരണയും കണ്ടെത്തലും ജാഗ്രതയും കുഴി മൂടു..

മുന്തിരിവള്ളികള്‍ തളിര്ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി എത്തിയ താരമാണ് ഐമ സെബാസ്റ്റ്യന്‍. അഭിനയത്തില്‍ ചുവടു വച്ച സമയത്ത് തന്നെ ഐമ തന്റെ കാമുകനെയും സ്വന്തമാക്കി. എന്നാല്‍ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ക്ക് മോശം കമന്റിട്ട വ്യക്തിയ്ക്ക് കിടിലം മറുപടിയുമായി താരം

ഇന്‍സ്റ്റഗ്രാമില്‍ ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തപ്പോള്‍ ചേച്ചിയുടെ ഭര്‍ത്താവിനെ കാണാന്‍ ബോറു ലുക്കാണെന്നും എന്തിനാണ് അദ്ദേഹത്തെ കല്യാണം കഴിച്ചതെന്നുമായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ ‘സ്വന്തം ഫോട്ടോ ഇടാന്‍ ധൈര്യമില്ലാത്ത ചേട്ടന്‍ എന്റെ ഭര്‍ത്താവിന്റെ സൗന്ദ്യര്യത്തെ കുറിച്ചുള്ള ധാരണയും കണ്ടെത്തലും ജാഗ്രതയും കുഴി മൂടു..’ എന്ന് ഐമ മറുപടി നല്‍കി.

മുന്പ് ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനും താരത്തിനു അശ്ലീലച്ചുവയുള്ള കമന്റ് ലഭിച്ചിരുന്നു. ‘ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ’ എന്നായിരുന്നു ഒരു യുവാവിന്റെ കമന്റ്. ‘പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്’ എന്നായിരുന്നു ഈ വിമര്‍ശനത്തിനു ഐമ നല്‍കിയ മറുപടി

shortlink

Related Articles

Post Your Comments


Back to top button