CinemaMollywoodNEWS

സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമയെക്കുറിച്ച് പാര്‍വതി

. എനിക്ക് കഥ പറയാനും എഴുതാനും സാധിക്കുമെന്ന് അടുത്ത ചില സുഹൃത്തുക്കള്‍ പറയാറുണ്ട്

അഭിനയത്തിന് പുറമേ സംവിധാന രംഗത്തേക്കും താന്‍ വൈകാതെ പ്രവേശിക്കുമെന്ന് തുറന്നു പറയുകയാണ് നടി പാര്‍വതി തിരുവോത്ത്, എന്നാല്‍ ഒരു വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ ഇതിനു ആവശ്യമാണെന്നും പാര്‍വതി പറയുന്നു. ‘മനോരമ വാരിക’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്നിലെ സംവിധാന മോഹത്തെക്കുറിച്ച് പാര്‍വതി തുറന്നു പറഞ്ഞത്..പൃഥ്വിരാജ് സംവിധാനം ചെയതത് പോലെ ഒരു മാസ് മസാല എന്റര്‍ടെയ്നര്‍ ആയിരിക്കുമോ തന്റെ ആദ്യ സംവിധാന സംഭരംഭമെന്ന ചോദ്യത്തിനായിരുന്നു പാര്‍വതിയുടെ തുറന്നു പറച്ചില്‍.

“ഒരു വിഭാഗത്തിലായി എന്റെ സംവിധാന സ്വപ്നത്തെ ചുരുക്കാനുള്ള കഴിവില്ല എനിക്ക്, താല്‍പ്പര്യമില്ല എന്നല്ല, കഴിവില്ല എന്നാണ്. എനിക്ക് കഥ പറയാനും എഴുതാനും സാധിക്കുമെന്ന് അടുത്ത ചില സുഹൃത്തുക്കള്‍ പറയാറുണ്ട്, എന്‍റെ അലസത കൊണ്ട് മാത്രമാണ് അത് ചെയ്യാത്തത്. പലരും എഴുതിയ കഥകള്‍ എനിക്ക് വ്യഖാനിക്കാനുമുള്ള കഴിവുമുണ്ട്. ഇതുവരെ അഭിനയം മാത്രമേ എന്നെ പ്രചോദിപ്പിച്ചിരുന്നുള്ളൂ, രണ്ടര വര്‍ഷമായി എന്റെ മനസ്സില്‍ സംവിധാനത്തിനുള്ള മോഹമല്ല, ഒരു കഥ വ്യാഖനിച്ച് ചിത്രീകരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം, അത് കൊണ്ട് തന്നെ ഞാന്‍ ആദ്യം സംവിധാനം ചെയ്യുന്ന സിനിമ എന്തായിരിക്കും എങ്ങനെയായിരിക്കും എന്നതില്‍ ഞാന്‍ ഒരു കടുംപിടുത്തവും വയ്ക്കുന്നില്ല, ഇപ്പോള്‍ എനിക്ക് മൂന്ന്‍ നാല് സിനിമകളില്‍ അഭിനയിക്കാനുണ്ട്, അതുകഴിഞ്ഞ് അടുത്ത കൊല്ലം ഞാന്‍ സംവിധാനം ചെയ്യും. ആ സമയത്ത് നടിയെന്ന പാര്‍വതിയെ മാറ്റി നിര്‍ത്തുക തന്നെ വേണം”.

shortlink

Related Articles

Post Your Comments


Back to top button