ബോളിവുഡ് താരം ഹൃത്വിക് റോഷനും സൂസാനെ ഖാനും നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. എന്നാല്‍ 2013 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയെങ്കിലും ഹൃത്വിക് റോഷനും സൂസാനെ ഖാനും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്.
മക്കള്‍ക്കൊപ്പം അവധിക്കാലം ചിലവഴിക്കുന്നതിന്റെയും ഒന്നിച്ചുള്ള യാത്രകളുടെയുമൊക്കെ ചിത്രങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. തങ്ങൾ ഇപ്പോഴും സുഹൃത്തുക്കളാണെന്നും ഈ ബന്ധം പവിത്രമാണെന്നും ഹൃത്വികും കുട്ടികളും ഒപ്പം നിൽക്കുന്നതിൽ തനിച്ചാണെന്ന തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും സൂസാനെ തുറന്നു പറയുന്നു.
സൂസാനെയുടെ വാക്കുകള്‍ ഇങ്ങനെ ‘‘മക്കളാണ് തന്റെ ഊർജം. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അവരാണ് പ്രചോദനം. അവരെനിക്കു വൈറ്റമിൻ പോലെയാണ്. മാതാപിതാക്കളുടെ ബന്ധം കണ്ടാണ് മക്കളും വളരേണ്ടത്’’.
Leave a Comment