
മലര്‍ മിസ്സായി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് സായി പല്ലവി. ഫഹദ് ഫാസില്‍ നായകനായ അതിരനാണ് സായി പല്ലവിയുടെ പുതിയ ചിത്രം. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവാണ് സായി.
തെന്നിന്ത്യന്‍ താരം റാണ ദഗ്ഗുപതിയ്‌ക്കൊപ്പമുള്ള ചിത്രവുമായി സായി കരാര്‍ ആയിക്കഴിഞ്ഞു. വേണു ഉഡുഗുള സംവിധാനം ചെയ്യുന്ന ചിത്രത്തിന് വീരാട് പറവമെന്നാണ് പേരിട്ടിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ സാഹചര്യമാണെങ്കില്‍ സിനിമ താന്‍ ഉപേക്ഷിക്കും എന്ന് സായി പല്ലവി മുന്നറിയിപ്പ് നല്‍കി എന്നാണ് ഇപ്പോള്‍ ചില മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
റാണയുടെ തിരക്കുകള്‍ കാരണമാണ് ഷൂട്ടിങ് നീണ്ടു നീണ്ടു പോവുന്നതെന്നു സൂചന
Post Your Comments