എ ആര് മുരുകദോസ് സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ പുതിയ ചിത്രമാണ് ദര്‍ബാര്‍. ഇതിന്റെ സെറ്റിന് നേരെ കല്ലേറുണ്ടായതിനെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി വച്ചു. സെറ്റിലെ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തുന്നത് തടഞ്ഞതില്‍ പ്രതിഷേധിച്ച് സമീപത്തെ കോളേജിലെ വിദ്യാര്‍ത്ഥികളാണ് സെറ്റിലേക്ക് കല്ലെറിഞ്ഞത്.
കോളേജ് മാനേജ്മെന്റിനെതിരെ സംവിധായകന് പരാതി നല്‍കിയിട്ടുണ്ട്. ആദ്യമായാണ് രജനിയും മുരുകദോസും ഒന്നിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. 25 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് പോലീസ് ഓഫിസറായി എത്തുന്നതു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Post Your Comments