
ഗെയിം ഓഫ് ത്രോണ്‍സിലൂടെ ഹോളിവുഡില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ നടി സോഫി ടര്‍ണര്‍ വിവാഹിതയായി. അമേരിക്കന്‍ ഗായകന് ജോ ജോനാസാണ് വരന്. നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് ഗായകന് നിക് ജോനാസിന്റെ മൂത്ത സഹോദരനാണ് ജോ ജോനാസ്.
ലാസ് വേഗാസില്‍ വച്ച് വ്യാഴാഴ്ചയായിരുന്നു വിവാഹം. ദീര്ഘാനാളുകളായി ജോ ജോനാസും സോഫിയും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
Post Your Comments