Latest NewsMollywood

നടിയെ ആക്രമിച്ച കേസ്; വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

നടിയെ ആക്രമിച്ച കേസിലുളള വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുകൊണ്ടുളള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ തീരുമാനം. വേനലവധിക്ക് ശേഷമാണ് കേസ് പരിഗണിക്കുന്നത്. മെമ്മറി കാര്‍ഡ് തൊണ്ടി മുതലല്ല രേഖയാണെന്നാണ് ദിലീപിന്റെ വാദം.

ആയതിനാല്‍ പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ദിലീപ് മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജൂലായിലേക്ക് കേസ് നീട്ടി വെച്ചിരിക്കുന്നത്. അതുവരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനും വിചാരണയ്ക്കും സ്റ്റേ നിലനില്‍ക്കും. സ്റ്റേ ചെയ്തതോടെ ആറുമാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവും ഇതോടെ സ്റ്റേ ചെയ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button