
വിവാഹത്തോടെ കന്നഡ സിനിമയില്‍ ശ്രദ്ധ കേന്ദീകരിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ഭാവന. താരം ഏറ്റവും അവസാനം അഭിനയിച്ച മലയാള ചിത്രം ആദം ജോണ്‍ ആണ്. പൃഥ്വിരാജ് നായകനായ ഈ ചിത്രത്തിന് ശേഷം ഭാവന മലയാള ചിത്രം കമ്മിറ്റ് ചെയ്തിട്ടില്ല. ഇനിയെന്നായിരിക്കും വീണ്ടും മലയാളത്തിലേക്ക് താരം എത്തുക എന്ന ആരാധകരുടെ അന്വേഷണങ്ങള്‍ക്ക് മറുപടിയുമായി ഭാവന.
”മലയാളത്തില്‍ നിന്ന് നല്ല പ്രൊജക്റ്റുകള്‍ വരുന്നുണ്ട്. ആദം ജോണിനു ശേഷം ഞാന്‍ ഒരു പടവും കമ്മിറ്റ് ചെയ്തിട്ടില്ല. മലയാളം പടം ഇപ്പോള്‍ ആലോചിക്കുന്നില്ല”- ഭാവന പറയുന്നു. ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുകയാണ് താരം ” എല്ലാവരോടും സ്നേഹം. പിന്തുണയും സ്നേഹവും കിട്ടുന്നുണ്ട്. എല്ലാവരുടെയും മെസേജുകള്‍ക്ക് മറുപടി കൊടുക്കാന്‍ സമയം കിട്ടുന്നുണ്ടാകില്ല. പക്ഷേ സ്നേഹിക്കുന്ന, പിന്തുണയ്ക്കുന്ന മെസേജുകള്‍ ഒരു പ്രചോദനമാണ്”- ഭാവന കൂട്ടിച്ചേര്‍ത്തു
Post Your Comments