മലയാളികള്‍ക്ക് ഏറ്റവും സുപരിചിതയായ തെലുങ്ക് നടിമാരില്‍ ഒരാളാണ് ഇന്ദ്രജ. തൊണ്ണൂറുകളില്‍ നായികയായി തിളങ്ങിയ ഇന്ദ്രജ 1993 ല്‍ തമിഴ് സിനിമയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. ആദ്യ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം തെലുങ്കിലേക്ക് ചേക്കേറിയ താരം മലയാളത്തില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങി. ഇന്‍ഡിപെന്‍ഡന്‍സ്, എഫ്ഐആര്‍, ഉസ്താദ്, ക്രോണിക് ബാച്ചിലര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ ഇന്ദ്രജയുടെ അവസാന മലയാള ചിത്രം കലാഭവന്‍ മണിയുടെ ബെന്ജോണ്സണ് ആയിരുന്നു. ഗൗരി എന്ന കഥാപാത്രത്തെ മനോഹരമാക്കിയ താരം സിനിമയില്‍ നിന്നും ഇടവേള എടുക്കുകയും പിന്നീട് തെലുങ്ക് സിനിമകളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയുംചെയ്തു.
ഇപ്പോഴിതാ ഇന്ദ്രജ തിരിച്ച് വരുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം നവാഗതനായ ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് സി എന്ന സിനിമയിലൂടെയാണ് ഇന്ദ്രജയുടെ മടങ്ങി വരവ്. അഭിജിത്ത്, ബാലാജി, യുവശ്രീ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. നീണ്ട പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലേയ്ക്ക് ഇന്ദ്രജ തിരിച്ച് എത്തുന്നത്.
ദിലീഷ് പോത്തന്, മധുപാല്‍, ഗ്രിഗറി, അനില്‍ നെടുമങ്ങാട്, പ്രകാശ് മേനോന്, അക്ഷത്ത് സിംഗ്, അശ്വിന്, സിബി തോമസ്, നവനീത്, കാവ്യ ഷെട്ടി, റോണ, ശിഖ, ശ്രുതി, സുധീപ് തുടങ്ങി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം വൈറ്റ് മാജിക് ഫിലിംസിന്റെ സഹകരണത്തോടെ ഫിലിം മേക്കേഴ്സ് ക്ലബ്ബിന്റെ ബാനറില്‍ മഹേഷ് എത്ത് ആണ് നിര്‍മ്മിക്കുന്നത്.
Post Your Comments