സിനിമാ മേഖലയില്‍ ലഹരിമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നു. അഭിനയത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ കഞ്ചാവ് ഉപയോഗിക്കുന്ന നടനും ക്യാമറാമാനും അറസ്റ്റില്‍. ഇത്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘ജമീലാന്റെ പൂവന്‍കോഴി’ എന്ന സിനിമയിലെ നായകനും കോഴിക്കോട് സ്വദേശിയുമായ മിഥുന് (25) ക്യാമറാമാന് ബംഗളൂരു സ്വദേശി വിശാല്‍ വര്‍മയുമാണ് എക്സൈസ് പരിശോധനയില്‍ പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.
ഷൂട്ടിങ് സെറ്റുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
Post Your Comments