വിനയന്‍ എന്ന സംവിധായകന് എന്നും അഭിമാനിക്കാവുന്ന ചിത്രമാണ് ‘അത്ഭുതദീപ്’, ഒരുകൂട്ടം കുഞ്ഞന്മാരെ സ്ക്രീനിലെത്തിച്ച് പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയ വിനയന്‍ തന്‍റെ സിനിമാ ജീവിതത്തിന്റെ അസുലഭ നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അത്ഭുതദ്വീപ് എന്ന ചിത്രം എടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കുകയാണ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമില്‍ സംസരിക്കവെയായിരുന്നു അത്ഭുതദ്വീപ് എന്ന ചിത്രത്തെക്കുറിച്ച് വിനയന്‍ മനസ്സ് തുറന്നത്.
“പക്രുവാണ് അത്ഭുതദ്വീപ് എന്ന സിനിമയ്ക്കുള്ള പ്രചോദനം, പക്രുവിന്റെ ചില വാക്കുകളാണ് അതിനുള്ള കാരണം, ഉയരക്കുറവ് ആണേലും മനസ്സിലെ സ്വപ്നങ്ങള്‍ക്ക് ഉയരെ കൂടുതലാണെന്നും ബിഗ് സ്ക്രീനില്‍ നേരെ നിന്ന് ഒരു സംഭാഷണമെങ്കിലും പറയാനുള്ള അവസരം ഒരുക്കി തരണമെന്നുമൊക്കെ ഗിന്നസ് പക്രു പറയുമായിരുന്നു അങ്ങനെയാണ് ഞാന്‍ ഒരിക്കല്‍ പക്രുവിനോട് ചോദിച്ചത്, പക്രുവിന്റെ പരിചയത്തില്‍ മൂന്നരയടിയില്‍ താഴെ പൊക്കമുള്ള എത്രപേരെ സംഘടിപ്പിക്കാന്‍ കഴിയും, ഒരു പത്ത് മുപ്പത് പേരെ സംഘടിപ്പിക്കാം എന്നായിരുന്നു പക്രുവിന്റെ മറുപടി, പൊക്കമില്ലാത്ത ആളുകള്‍ വസിക്കുന്ന ഒരു ദ്വീപിന്റെ കഥയാണ് സിനിമയാക്കാന്‍ ആഗ്രഹിക്കുന്നതെന്നും ഒരു മുന്നൂറു പേരെ എങ്കിലും ആവശ്യമായി വരുമെന്ന് പറഞ്ഞപ്പോള്‍ പക്രുവത് തമാശയായിട്ടാണ് കേട്ടത്, ഒടുവില്‍ ഞാന്‍ എന്‍റെ വീടിന്റെ അഡ്രസ്സ് വച്ച് പത്രത്തില്‍ പരസ്യം കൊടുത്തു, മൂന്നരയടിയില്‍ താഴെ പൊക്കമുള്ളവരെ ആവശ്യമുണ്ടെന്നായിരുന്നു പരസ്യം, പിറ്റേ ദിവസം മുതല്‍ എന്റെ വീടിനു മുന്നില്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് എനിക്ക് കാണാനായത്, മൂന്നരയടി പൊക്കമുള്ള നിരവധി ആളുകള്‍ പല ദേശത്ത് നിന്നും എന്റെ വീടിനു മുന്നിലെത്തി, അതില്‍ പലരീതിയിലുള്ള ശാരീരിക വൈകല്യമുള്ളവരും ഉണ്ടായിരുന്നു, പലാരിവട്ടത്തുള്ള എന്‍റെ വീട് അഡ്രസ്സ് തിരക്കി പിടിച്ചായിരുന്നു അവരുടെ വരവ്, അതില്‍ നിന്ന് 300-പേരെ സിനിമയിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
Post Your Comments