Latest NewsMollywood

ലച്ചുവിന്റെ സ്വന്തം പാറുക്കുട്ടി; കാണാം ഉപ്പും മുളകും ഓഫ് സ്‌ക്രീന്‍ കാഴ്ച

മിനി സ്‌ക്രീന്‍ വളരെ ചെറിയ കാലയളവുകൊണ്ട് പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച പരമ്പരയാണ് ഉപ്പും മുളകും. സ്ഥിരം കണ്ടുവരുന്ന പ്രമേയങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് ഉപ്പും മുളകും ഒരുങ്ങിയത്. ഇത് തന്നെയായിരുന്നു സീരിയലിനെ പ്രേഷക പിന്തുണയ്ക്കുള്ള കാരണവും. ഭൂരിഭാഗം സീരിയലുകളും കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. ഉപ്പും മുളകും അതേ ജോണറില്‍ തന്നെയാണ് നീങ്ങുന്നത്.

ഒരു കുടുംബത്തിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും ഇവിടേയും ഹൈലൈറ്റ് ചെയ്യുന്നുണ്ട്. ഉപ്പും മുളകിലെ പാറുക്കുട്ടിയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ലച്ചുവും പാറുക്കുട്ടിയും തമ്മിലുള്ള ഒരു വീഡിയോയാണ്.

ബാലുവും നീലവും അഞ്ച് മക്കളുമാണ് ഉപ്പും മുളകിലെ പ്രധാന ചെരുവകള്‍. ഇവര്‍ തമ്മിലുള്ള പരസ്പര സ്‌നേഹവും തല്ല് കൂടലുമാണ് ഉപ്പും മളകിലെ പ്രധാന രുചി. ഒരു യാഥാര്‍ഥ കുടുംബത്തില്‍ സഹോദരങ്ങള്‍ തമ്മില്‍ നടക്കുന്ന വഴക്കും സ്‌നേഹവും പാരവയ്പ്പും അതേ രീതിയില്‍ തന്നെ ഉപ്പും മുളകിലും പകര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇത് തന്നെയാണ് പ്രേക്ഷകരെ ഇവരിലേയ്ക്ക് അടുപ്പിക്കുന്നത്. ഉപ്പും മുളകില്‍ ഏറ്റുവും കൂടുതല്‍ ആരാധകരുള്ളത് പാറുക്കുട്ടിയ്ക്കാണ്. ഉപ്പും മുളകിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേതാവാണ് പാറുക്കുട്ടി. മലയാള ടെലിവിഷന്‍ രംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ താരകൂടിയാണ്. കുഞ്ഞിനെ കാണാന്‍ വേണ്ടി മാത്രം പരമ്പര കാണുന്നവരുണ്ട്. ബേബി അമേയയാണ് ബാലുവിന്റേയും നിലുവിന്റേയും മകളായി ഉപ്പും മുളകിലുമെത്തുന്നത്.

https://www.instagram.com/p/Bw3VhHhBpOH/?utm_source=ig_embed

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ലച്ചുവും പാറുക്കുട്ടിയും തമ്മിലുള്ള ഒരു വീഡിയോയാണ്. ഓണ്‍സ്‌ക്രീനില്‍ എപ്പോഴും സഹോദരങ്ങളുടെ കൈകളിലായിരിക്കും കുഞ്ഞ് പാറുക്കുട്ടി. ഭൂരിഭാഗം സമയവും ലച്ചുവിന്റെ കൈകളിലായിരിക്കും സ്ഥാനം. ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലു പാറുക്കുട്ടിയുടെ സഹോദരങ്ങള്‍ തന്നെയാണ് ഇവര്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും അത്തരത്തിലുള്ള ഒരു സ്‌നേഹം നിറഞ്ഞ വീഡിയോയാണ്. പാറുക്കുട്ടി എന്ന് വിളിക്കുമ്‌ബോള്‍ ലച്ചുവിന്റെ അടുത്തേയ്ക്ക് കുഞ്ഞ് ഓടിയെത്തുന്നത്. ഈ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button