Latest NewsMollywood

നിങ്ങള്‍ ചിരിക്കരുത്; ഇത് ശെരിക്കും ഉള്ള ചിരിയല്ല നിങ്ങളുടെ; സംഗീത പരിപാടിക്കിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് സിത്താര

എല്ലാവര്‍ക്കും അറിയാവുന്ന ഇഷ്ടപ്പെടുന്ന ഒരു ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. ഒരു സ്വകാര്യ ചാനലില്‍ കുട്ടികള്‍ക്കായുള്ള മ്യൂസിക് റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായി സിത്താര എത്തിയതോടെയാണ് ഗായിക എന്നതിനപ്പുറം സിത്താരയെ മലയാളികള്‍ കൂടുതലറിയുകയും സ്നേഹിക്കുകയും ചെയ്തു തുടങ്ങിയത്. തലസ്ഥാനത്ത് ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ച് പങ്കുവെക്കുകയാണ് സിത്താര.

സംഗീത പരിപാടിയില്‍ ആദ്യഗാനം പാടിക്കഴിഞ്ഞതും സദസില്‍ നിന്നും ഒരാള്‍ ഉറക്കെ പറഞ്ഞു നിങ്ങള്‍ ടി വിയില്‍ ഇങ്ങനെ ചിരിക്കരുത്, ശരിക്കും ഉള്ള ചിരിയല്ല നിങ്ങളുടെ. സിത്താര പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്ഥലം തലസ്ഥാനനഗരം ! ഒരു സംഗീത പരിപാടിക്കായി എത്തിയതാണ്.
എയര്‍പോര്‍ട്ടില്‍ കാത്തുനിന്നവര്‍ മുതല്‍, വേദിയുടെ പുറകിലും, മുന്നിലും, സദസ്സിലും എല്ലാം കണ്ടവരും പരിചയപ്പെട്ടവരും എല്ലാം നല്ല മുത്തുപോലത്തെ മനുഷ്യരായ സംഘാടകര്‍, കാണികള്‍ !

ആദ്യഗാനം പാടിയ ശേഷം ഉള്ള നിശബ്ദതയുടെ ഒരു മൈക്രോ സെക്കന്റ് ഇടവേളയില്‍ ഉയര്‍ന്നു കേട്ട ഒരു ശബ്ദം ! സദസ്സില്‍ നിന്ന് ഒരു സുഹൃത്ത് ഉറക്കെ പറയുന്നു, നിങ്ങള്‍ ടീവിയില്‍ ഇങ്ങനെ ചിരിക്കരുത് ! ആദ്യം കെട്ടുകെട്ടില്ല എന്ന മട്ടില്‍ ‘എന്തോ? ‘ എന്നു ചോദിച്ചു ! പക്ഷെ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു, വീണ്ടും അതുതന്നെ പറഞ്ഞു, ചിരിക്കരുത് ! തമാശ പോലെ ഞാന്‍ ചോദിച്ചു നോക്കി ‘ഒരാളുടെ ചിരി അവസാനിപ്പിക്കുന്നത് ശെരിയാണോ ” ആ സഹോദരന്‍ വീണ്ടും പറഞ്ഞു, ‘ശെരിക്കും ഉള്ള ചിരിയല്ല നിങ്ങളുടെ’ ! ആ ഒരു പാട്ട് പാടുമ്‌ബോള്‍ മുഴുവന്‍ ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഓര്‍ത്തു ! ശെരിയാണ്, മഹാ അബദ്ധമാണ് എന്റെ ചിരി, ചിലപ്പോള്‍ അരോചകവും ! പക്ഷെ അന്നും, ഇന്നും, എപ്പോളും പറയാനുള്ളത് ഒരു കാര്യമാണ് ! ഓര്‍ത്തുനോക്കുമ്‌ബോള്‍ എന്റെ അമ്മയുടെ, അച്ഛമ്മയുടെ, ചെമ്മയുടെ അങ്ങനെ വീട്ടില്‍ മിക്കവാറും എല്ലാവര്‍ക്കും ഇതേ അന്തംവിട്ട ചിരിയാണ് ! ഞാന്‍ എന്റെ ചിരി മാറ്റുന്നു എന്നതിന്റെ അര്‍ത്ഥം ഞാന്‍ എന്റെ വീടിനെ മറക്കുന്നു, എന്റെ ഇടത്തെ മറക്കുന്നു, എന്നെ തന്നെ മറക്കുന്നു എന്നാണ് അതിനു തത്കാലം തയ്യാറല്ല! ആ പ്രിയ സഹോദരന് റിമോട്ടിലെ മ്യുട്ട് ബട്ടണ്‍ തന്നെ ശരണം !

ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് മറ്റൊന്നാണ്, സ്നേഹോഷ്മളമായ പെരുമാറ്റം കൊണ്ട് ചേര്‍ത്ത് പിടിച്ച പലരുടെയും മുഖങ്ങള്‍ മനസ്സില്‍ നിന്ന് മാഞ്ഞിട്ടും, വാക്കുകള്‍ കൊണ്ട് വെറും രസത്തിനും, കാര്യത്തിനും ഒക്കെ വേദനിപ്പിക്കുന്ന പല മുഖങ്ങളും മനസ്സില്‍ മായാതെ നില്‍ക്കുന്നു. അത്രയ്ക്ക് ശക്തിയുണ്ട് നെഗറ്റിവിറ്റിക്ക് ഒരു നിമിഷാര്‍ത്ഥം മതി, അര വാക്ക് മതി വര്‍ഷങ്ങള്‍ പഠിച്ചും, കരഞ്ഞും, തളര്‍ന്നും, നിവര്‍ന്നും, നടന്നും, കിതച്ചും, ധ്യാനിച്ചും ഉരുവപ്പെടുത്തിയ ഒരുപിടി സന്തോഷം തല്ലിക്കെടുത്താന്‍ ! ആരും ആരോടും അങ്ങനെ അരുത് ! പറയാനുള്ളതെന്തും നന്നായി സ്നേഹമായി ചേര്‍ത്ത് പിടിച്ചു പറയാം നമുക്ക് !

https://www.facebook.com/sithara.thara/posts/2071339382915932

shortlink

Related Articles

Post Your Comments


Back to top button