പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സായ് പല്ലവി. മലയാളത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ സായ് പല്ലവി ഇപ്പോള്‍ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്.പെതുവേദിയിലും മറ്റ് ചടങ്ങുകളിലും പ്രത്യക്ഷപ്പെടുമ്പോള്‍ ക്യാമറ കണ്ണുകള്‍ എപ്പോഴും നടിയുടെ നേരെ പതിക്കാറുണ്ട്. ഇതിന്റെ പ്രധാന കാരണം സായിയുടെ ഗെറ്റപ്പാണ്.
സാരിയിലും മറ്റും സിമ്പിള്‍ ലുക്കിലും ഗെറ്റപ്പിലുമായിരിക്കും കൂടുതലും താരം പ്രത്യക്ഷപ്പെടാറുള്ളത്. ഇത് പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സാരിയില്‍ പ്രത്യക്ഷപ്പെട്ട നടിയുടെ ചിത്രങ്ങളാണ്. സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന എന്‍ജികെ യുടെ ഓഡിലോഞ്ചിനെത്തിയപ്പോഴാണ് കേളസാരിധരിച്ച് അധിമനോഹരിയായി താരം എത്തിയത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
Leave a Comment