താര വിവാഹവും വിവാഹമോചനവും എന്നും വാര്‍ത്തകളില്‍ ഇടം നേടുന്ന ഒന്നാണ്. ഇന്ന് മലയാളി ആരാധകര്റെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു നടിയും ഗായികയുമായ റിമി ടോമിയുടെ വിവാഹ മോചന വാര്‍ത്ത. 11 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ റോയിസും റിമിയും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഇരുവരും സംയുക്തമായി ഹര്‍ജി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ മാത്രമല്ല പല താര വിവാഹങ്ങളും പരാജയത്തിലാണ് കലാശിച്ചത്. അതില്‍ പലതും പ്രണയ വിവാഹങ്ങള്‍ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. അത്തരം ചില ബന്ധങ്ങളെ ക്കുറിച്ച് അറിയാം.
ലിസി – പ്രിയദര്‍ശന്‍
1990 കളില്‍ നായികയായി തിളങ്ങിയ നടി ലിസിയും സംവിധായകന്‍ പ്രിയദര്‍ശനും തമ്മിലുള്ള പ്രണയം അന്ന് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന ഒന്നായിരുന്നു. 1990 ഡിസംബര്‍ 13-ആം തിയതി ഇരുവരും വിവാഹിതരായി.
വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ലിസി വിട പറയുകയും ചെയ്തു. 24 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഈ ബന്ധം അത്ര സുഖകരമായല്ല പോകുന്നതെന്ന വാര്‍ത്തകള്‍ മുന്നോട്ട് വരുകയും 2016 സെപ്റ്റംബര്‍ ഒന്നാം തിയതി ഇരുവരും നിയമപരമായി വിവാഹമോചനം നേടുകയും ചെയ്തു.
ദിലീപ് – മഞ്ജു
അഭിനയ ശൈലിയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ് ദിലീപും മഞ്ജുവും. പ്രണയത്തിലൂടെ വിവാഹ ബന്ധത്തിലെയ്ക്ക് എത്തിയെങ്കിലും ഇരുവരും വേര്‍പിരിഞ്ഞു. 1998 ലാണ് ദിലീപും നടി മഞ്ജു വാര്യരും വിവാഹിതരായത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മഞ്ജു പിന്മാറിയിരുന്നു. എന്നാല്‍ 2013ന്‍റെ പകുതിയോടെ ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുകള്‍ വീണതായി വാര്‍ത്തകള്‍ വന്നു തുടങ്ങി. 2015 ല്‍ നിയമപരമായി വിവാഹമോചനം നേടുകയും ചെയ്തു. ഇരുവരും തമ്മിലുള്ള പ്രശ്‌നമെന്തായിരുന്നെന്ന് ഇപ്പോഴും വ്യക്തമല്ല. ദിലീപ് നടി കാവ്യാ മാധവനെ വിവാഹം ചെയ്യുകയുംചെയ്തു. കാവ്യയും ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.
മനോജ് കെ ജയന്‍- ഉര്‍വ്വശി
ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2000ത്തിലാണ് മനോജ് കെ ജയനും ഉര്‍വ്വശിയും വിവാഹിതരായത്. 2007 ല്‍ ഇവരും വേര്‍പിരിഞ്ഞു. ഏകമകള്‍ കുഞ്ഞാറ്റയുടെ അവകാശത്തെച്ചൊല്ലി ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. ഉര്‍വ്വശിയും മനോജും പുനര്‍വിവാഹിതരാവുകയും ചെയ്തു.
ഇവര്‍ മാത്രമല്ല മുകേഷ് – സരിത, മംമ്ത- പ്രജിത്ത്, ദിവ്യാ ഉണ്ണി – ഡോ. സുധീര്‍, അമല പോള്‍- വിജയ് തുടങ്ങി ഒരുപിടി താരങ്ങള്‍ വിവാഹ മോചിതരായവരാണ്
Post Your Comments