മലയാളത്തിന്റെ യുവ സൂപ്പര്‍ സ്റ്റാര്‍ ആണ് പൃഥ്വിരാജ്. നടനില്‍ നിന്നും സംവിധായകനിലെയ്ക്ക് കൂടുമാറിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ കുടുംബവുമൊത്തുള്ള ചിത്രങ്ങൾ വിരളമായി മാത്രമാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും പങ്കു വയ്ക്കുക. താരത്തെ പോലെ തന്നെ ആരാധകര്‍ക്ക് പ്രിയങ്കരിയാണ് പൃഥ്വിരാജിന്റെ മകൾ അലംകൃത. മകളുടെ ചിത്രം ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ആഘോഷമാക്കാറുമുണ്ട്.
വീടിനു പുറത്ത് മഴയിലേക്കു കൈകൾ നീട്ടി നിൽക്കുന്ന അല്ലിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. പുറംതിരിഞ്ഞു നിൽക്കുന്ന അല്ലിയുടെ ചിത്രം ‘മഴ മഴ.. മഴ വന്നാല്‍…?’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന് രസകരമായ കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. “നിങ്ങൾ എന്താ കൊച്ചിന്റെ മുഖം കാണിക്കാതെ??? പറയു ചേച്ചി മുഖം കാണിച്ചൂടെ ഞങ്ങളുടെ രാജുവേട്ടന്റെ മോള് അല്ലേ ആ കൊച്ചിന്റെ മുഖം കാണാൻ ഞങ്ങൾക്കും ആഗ്രഹം ഇല്ലേ’ എന്നും ചില ആരാധികമാര്‍ ചോദിക്കുന്നുണ്ട്.
Post Your Comments