ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയ ഗോമതി മാരിമുത്തുവിന് ധനസഹായവുമായി മക്കൾ സെൽവം വിജയ് സേതുപതി.ദോഹയിൽ നടന്ന ഏഷ്യൻ അതലറ്റിക് ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ സ്വർണം നേടിയിരുന്നു ഗോമതി.രണ്ട് മിനിറ്റിൽ താഴെ ഓടിയിട്ടുള്ള മാരിഗെറ്റിനെയും വാങ് ചുങ് യുവിനെയും കടത്തിവെട്ടിയാണ് ഗോമതിയുടെ ഈ വിജയം.
2 മിനിറ്റ് 2 സെക്കന്റിൽ താഴെ ഓടിയെത്തിയ കായികതാരം തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിനിയാണ്.ഗോമതി അഞ്ചു വർഷമായി ബെംഗളുരുവിൽ ഇൻകം ടാക്സ് വകുപ്പിലാണു ജോലി നോക്കുന്നത്. ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഗോമതി ദോഹയിലെ ട്രാക്കിൽ കാഴ്ചവച്ചത്.
ഗോമതിക്ക് വിജയ് സേതുപതി 5 ലക്ഷം രൂപ സമ്മാനമായി നൽകി.ഫാൻസ് ക്ലബ് വഴിയാണ് തുക ഗോമതിക്ക് കൈമാറിയത്.വിജയ് സേതുപതിക്ക് പുറമെ ഡിഎംകെ നേതാവ് സ്റ്റാലിൻ പത്ത് ലക്ഷം രൂപയും ഗോമതിക്ക് നൽകി
Post Your Comments