BollywoodGeneralLatest News

തന്നെ വിഷാദ രോഗിയാക്കിയത് ആ സംഭവം; താരപുത്രിയുടെ വെളിപ്പെടുത്തല്‍

വെയിലേറ്റ് താൻ ഇരുണ്ട് പോയെന്നും ഫോട്ടോഗ്രാഫർ ഒരു ദാക്ഷണ്യവുമില്ലാതെ പറഞ്ഞു.

പതിമൂന്നു വയസ്സു മുതല്‍ താന്‍ വിഷാദ രോഗത്തിന് അടിമയാണെന്നും അതിനു കാരണം സഹോദരിമാർക്കൊപ്പമുള്ള ഒരു ഫോട്ടോ ഷൂട്ടാണെന്നും താരപുത്രിയുടെ വെളിപ്പെടുത്തല്‍. സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളും ബോളിവുഡ് താരങ്ങളായ പൂജ ഭട്ടിന്റെയും അലിയ ഭട്ടിന്റെയും സഹോദരിയുമായ ഷഹീൻ ഭട്ടാണ് ആത്മകഥയിലൂടെ ഇത് തുറന്നു പറഞ്ഞത്.

‘പതിമൂന്നാമത്തെ വയസിലാണ് സഹോദരിമാർക്കൊപ്പം ഫോട്ടോഷൂട്ടിന് പോയത്. കുറച്ച് ഫോട്ടോകൾ എടുത്തതിനു ശേഷം ഫോട്ടോഗ്രാഫർ എന്നോട് മാറിനിൽക്കാൻ പറഞ്ഞു. എനിക്ക് ആലിയെപ്പോലെയോ പൂജയെപ്പോലെയോ നിറമില്ലാത്തതായിരുന്നു കാരണം. ഒപ്പം തടിയുമുണ്ടായിരുന്നു. അവർ രണ്ടുപേരും സുന്ദരികളാണെന്നും കണ്ടാൽ ഒരുപോലെയാണെന്നും വെയിലേറ്റ് താൻ ഇരുണ്ട് പോയെന്നും ഫോട്ടോഗ്രാഫർ ഒരു ദാക്ഷണ്യവുമില്ലാതെ പറഞ്ഞു. ഈ സംഭവം തന്റെ ഹൃദയത്തെ തകർത്തു. ഇപ്പോഴും ആ ഫോട്ടോകൾ കാണുമ്പോൾ അന്നനുഭവിച്ച വേദന വീണ്ടും തോന്നും’’. – ഷഹീൻ വെളിപ്പെടുത്തുന്നു .

വിഷാദരോഗം അവനവനോട് ലജ്ജ തോന്നുന്ന അവസ്ഥയാണെന്നും ആ ലജ്ജ തന്റെ മനസിൽ കുത്തിനിറയ്ക്കാൻ കാരണമായതിൽ ഈ സംഭവത്തിനും പ്രധാനപങ്കുണ്ടെന്നും ഷഹീൻ കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button