BollywoodGeneralLatest News

ഭാര്യയുടെ ചെരുപ്പ് കയ്യില്‍ പിടിച്ച് നടന്‍ ; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ഒരേ മേഖലയിൽ പ്രശസ്തരായി തുടരുന്ന ദമ്പതികൾക്കിടയിൽ സ്വാഭാവികമായി ഉടലെടുത്തേക്കാവുന്ന ഈഗോ തങ്ങൾക്കിടയിലില്ല

താര വിവാഹവും പ്രണയവും ആഘോഷമാക്കുന്ന ആരാധകര്‍ അവരുടെ ചില സ്വകാര്യ നിമിഷങ്ങളേയും ഏറ്റെടുക്കാറുണ്ട്. ഒരേ മേഖലയിൽ പ്രശസ്തരായി തുടരുന്ന ദമ്പതികൾക്കിടയിൽ സ്വാഭാവികമായി ഉടലെടുത്തേക്കാവുന്ന ഈഗോ തങ്ങൾക്കിടയിലില്ല എന്ന് നടന്‍ രൺവീർ സിങ്ങും ദീപിക പദുകോണും പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. പരസ്പര ബഹുമാനത്തോടെയും പ്രണയത്തോടെയും സന്തോഷത്തോടെ ജീവിക്കാനാകുന്നതും അതുകൊണ്ടാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത് ഇരുവരുടെയും ഒരു ചിത്രമാണ്. ഒരു വിവാഹ ചടങ്ങിനിടെയാണ് ചിത്രം പകർത്തിയിരിക്കുന്നത്. ആതിഥേയരെ ദീപിക വണങ്ങുന്നതിനിടെ, ഒരു കയ്യിൽ രൺവീർ ദീപികയുടെ ചെരുപ്പ് പിടിച്ചിരിക്കുന്നതാണ് ചിത്രത്തിൽ. നേവി ബ്ലൂ- മെറൂൺ കളർ ഷെർവാണിയാണ് രൺവീർ ധരിച്ചിരിക്കുന്നത്. ദീപിക അണിഞ്ഞിരിക്കുന്നത് പിങ്ക് പൂക്കളുടെ ചിത്രമുള്ള വെള്ള സാരിയും.

ചിത്രം വൈറലായതോടെ രൺവീറിന് കയ്യടിക്കുകയാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button