ജോഷി സംവിധാനം ചെയ്തു 1990-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘നമ്പര്‍ 20 മദ്രാസ് മെയില്‍’, മോഹന്‍ലാല്‍ ലീഡ് റോള്‍ ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ അതിഥി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, മമ്മൂട്ടി ‘മമ്മൂട്ടി’ എന്ന നടനായി തന്നെ അഭിനയിച്ച ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയില്‍’ ഒരു ട്രെയിന്‍ യാത്രക്കിടെ നടക്കുന്ന കൊലപാതക കഥയുടെ കേസന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം .
രസികനായ ടോണി കുരുശിങ്കലായി മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ജഗദീഷ്, മണിയന്‍ പിള്ള രാജു, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, സോമന്‍, ജയഭാരതി സുചിത്ര, അശോകന്‍, സുമലത എന്നിവരും മുഖ്യ കഥാപാത്രങ്ങളിലായി അഭിനയിച്ചിരുന്നു, ഹിറ്റ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫായിരുന്നു ചിത്രത്തിന്റെ രചന.
മോഹന്‍ലാല്‍ നായകനായ സിനിമയിലേക്ക് മമ്മൂട്ടിയെ ഗസ്റ്റ് റോളില്‍ അഭിനയിക്കാന്‍ വിളിക്കാന്‍ സംവിധായകന്‍ ജോഷിക്ക് മടിയുണ്ടായിരുന്നു, താനുമായുള്ള അടുപ്പം വെച്ച് മമ്മൂട്ടിക്ക് അത് നിഷേഷിക്കാന്‍ സാധിക്കില്ലെന്നും, ഒരുപക്ഷെ മോഹന്‍ലാല്‍ നായകനാകുന്ന സിനിമയില്‍ ഒരു അതിഥി വേഷത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടിക്ക് മടിയുണ്ടെങ്കില്‍ ഇഷ്ടമില്ലാതെ അഭിനയിക്കേണ്ടി വരുമെന്നുള്ള സാഹചര്യം ഓര്‍ത്തും ജോഷി മമ്മൂട്ടിയോട് പറയാന്‍ വിസമ്മതിച്ചു. ഒടുവില്‍ തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫാണ് നമ്പര്‍ 20 മദ്രാസ് മെയിലിലെ അതിഥി വേഷത്തെക്കുറിച്ച് മമ്മൂട്ടിയോട് വ്യക്തമാക്കിയത്,
Post Your Comments