തെലുങ്കു സിനിമയിലെ സൂപ്പര്‍ താരമാണ് നാഗാര്‍ജുന അക്കിനേനി.പ്രായത്തെ വെല്ലുവിളിച്ച് കൊണ്ടുള്ള നാഗാർജുനയുടെ വർക്കൗട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രായം 59 ആയെങ്കിലും ചെറുപ്പത്തിനും ചുറുചുറുക്കിനും ഒരു കോട്ടവും സംഭവിച്ചിട്ടില്ല.
കഠിനമായ, അർപ്പണബോധത്തോടെയുള്ള വർക്കൗട്ടിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയുമാണ് ഈ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാൻ നാഗാർജുനയ്ക്കാകുന്നത്.തന്റെ ‘മന്‍മദുഡു’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ‘മന്‍മദുഡു 2’ വിന്റെ ചിത്രീകരണ തിരക്കിലാണ് താരമിപ്പോള്‍. രാകുല്‍ പ്രീത് സിങ്ങാണ് ചിത്രത്തില്‍ നായിക. രാകുലിനൊപ്പമുള്ള ഒരു വര്‍ക്കൗട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ് നാഗാര്‍ജുന.
Working out in Portugal with the beautiful @Rakulpreet! #Manmadhudu2diaries@vennelakishore @23_rahulr @Viacom18movies @AnnapurnaStdios @AnandiArtsOffl pic.twitter.com/kyF62KL0zm
— Nagarjuna Akkineni (@iamnagarjuna) April 26, 2019
Post Your Comments