
ടെലിവിഷന്‍ ഷോയായ മറിമായത്തില്‍ ശ്യാമളയെ അവതരിപ്പിക്കുന്ന നടി മഞ്ജു സുനിച്ചൻ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ്. ലോക നൃത്തദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് നടി മഞ്ജു സുനിച്ചൻ ഒരു ചിത്രം പങ്കുവച്ചത് കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകർ.
നൃത്തവേഷത്തിൽ നിൽക്കുന്ന മഞ്ജുവിന്റെ പഴയ ചിത്രമാണ് പോസ്റ്റില്‍. ”ആരും വിശ്വസിക്കില്ല, പക്ഷേ അത് ഞാൻ തന്നെയാണ്.” നൃത്തകാലത്തിന്റെ ഓർമയ്ക്കായി സൂക്ഷിച്ചിരുന്ന ആ ചിത്രമാണ് ലോകനൃത്തദിനത്തിൽ മഞ്ജു ആരാധകർക്കായി പങ്കു വച്ചത്.
Post Your Comments