മലയാള സിനിമയ്ക്ക് സിബിഐ കഥകൾ പരിചയപ്പെടുത്തിയ സിനിമകളായിരുന്നു ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നിവ. ഇവയിൽ സിബിഐ വേഷമിട്ടത് മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂട്ടിയായിരുന്നു.
കെ മധു – എസ് എന്‍ സ്വാമി ടീമിന്റെ തകര്‍പ്പന്‍ കുറ്റാന്വേഷണ സിനിമകള്‍.സി ബി ഐ സീരീസിലെ അഞ്ചാം ചിത്രം ഉടന്‍ വരുന്നു എന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി.കഥയുടെ ഒരു പ്രത്യേക ഘട്ടത്തില്‍ സി ബി ഐയില്‍ നിന്ന് സേതുരാമയ്യര്‍ രാജിവയ്ക്കേണ്ട സാഹചര്യമുള്ള ഒരു കഥയാണ് പുതിയ ചിത്രത്തിനായി ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
1988ലാണ് ഒരു സി ബി ഐ ഡയറിക്കുറിപ്പ് റിലീസ് ചെയ്തത്. തൊട്ടടുത്ത വര്‍ഷം, 1989ല്‍ രണ്ടാം ഭാഗമായ ജാഗ്രത വന്നു. ജാഗ്രത ഒരു മികച്ച ചിത്രമായിട്ടും അത് വലിയ വിജയമാകാതെ പോയി. സി ബി ഐ ഡയറിക്കുറിപ്പിന് ശേഷം വലിയ ഇടവേളയില്ലാതെ രണ്ടാം ഭാഗം വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അതേ അബദ്ധം കെ മധു – എസ് എന്‍ സ്വാമി ടീം പിന്നീടും ചെയ്തു. 2004ല്‍ പുറത്തിറങ്ങിയ സേതുരാമയ്യര്‍ സി ബി ഐ ചരിത്രവിജയമായി. 2005ല്‍ തന്നെ നാലാം ഭാഗമായ നേരറിയാന്‍ സി ബി ഐ ചെയ്തു. ജാഗ്രതയുടെ അതേ വിധി നേരറിയാന്‍ സി ബി ഐക്കുമുണ്ടായി.
Post Your Comments