BollywoodGeneralLatest News

ലൈവായി മുടി മുറിച്ച്‌ നടി; വൈറലായി വിഡിയോ

മുടി ശരിയായി പരിപാലിക്കാത്തത് കാരണം അത് മുറിച്ചുകളയുന്നതാണ് നല്ല മാര്‍ഗ്ഗം

സുന്ദരികള്‍ക്ക് നേണ്ട മുടിവേണമെന്നതെല്ലാം പഴഞ്ചന്‍ ചിന്താഗതികള്‍ ആയിക്കഴിഞ്ഞു. പക്ഷെ തിരക്കുള്ള ജീവിത രീതിയില്‍ മുടി ശ്രദ്ധിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ലൈവായി മുടി മുറിച്ച് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താര സുന്ദരി കിയാര അഡ്വാനി. ‘എം എസ് ധോണി ദ അണ്‍ടോണ്‍ഡ് സ്‌റ്റോറി’യില്‍ സാക്ഷി ധോണിയെ അവതരിപ്പിച്ചാണ് ബോളിവുഡ് സുന്ദരി കിയാര അഡ്വാനി ശ്രദ്ധനേടിയത്. പിന്നീട് വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയ നടി ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പങ്കുവച്ച വിഡിയോ വൈറല്‍.

‘മുടി ശരിയായി പരിപാലിക്കാത്തത് കാരണം അത് മുറിച്ചുകളയുന്നതാണ് നല്ല മാര്‍ഗ്ഗം എന്ന് കരുതി’യെന്ന ക്യാപ്ഷന്‍ നല്‍കിയാണ് 26കാരിയായ കിയാര വീഡിയോ പങ്കുവച്ചിരിക്കുന്നത്. “ഫോട്ടോഷൂട്ടിനും മറ്റുമായി പലപ്പോഴും മുടി ഹീറ്റ് ചെയ്യാറുണ്ട്. ധാരാളം കെമിക്കലടങ്ങിയ ഉത്പന്നങ്ങളാണ് സ്ഥിരമായി മുടിയില്‍ ഉപയോഗിക്കുന്നത്. ഇതിനിടയില്‍ മുടിക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ കഴിയുന്നുമില്ല”, വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ കിയാര പ്രതികരിച്ചു.

View this post on Instagram

Guilty as charged!!! Just had to chop it off, been neglecting proper hair care for too long and thought this was the only solution ✂️?

A post shared by KIARA (@kiaraaliaadvani) on

shortlink

Related Articles

Post Your Comments


Back to top button