GeneralLatest NewsMollywood

അമ്പത് പ്രാവശ്യമെങ്കിലും ഫോണ്‍വിളിക്കും; ഉപ്പയും ഉമ്മയും ഇപ്പോഴും യുവദമ്പതികളെപ്പോലെ!!

ഉമ്മയും ബാപ്പയും വിളിക്കുന്നതുപോലെ താനും ഭാര്യയും ഫോണ്‍ ചെയ്യാറില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ കണ്ടിട്ടുള്ളതില്‍വെച്ച്‌ ഏറ്റവും മനോഹരമായ പ്രണയം തന്റെ വാപ്പച്ചിയുടേയും ഉമ്മച്ചിയുടേയുമാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. പുതിയ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ വിശേഷം പങ്കുവെച്ചുകൊണ്ടുള്ള അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. ഉപ്പയും ഉമ്മയും എപ്പോഴും ഫോണ്‍വിളിച്ചുകൊണ്ടിരിക്കുമെന്നും അവര്‍ ഇപ്പോഴും യുവദമ്പതികളെപ്പോലെയാണെന്നുമാണ് ദുല്ഖര്‍ പറയുന്നു

‘എന്റെ മാതാപിതാക്കളുടെ പ്രണയമാണ് ജീവിതത്തില്‍ എക്‌സ്ട്രാ ഓര്‍ഡിനറി ലവ് സ്‌റ്റോറിയായി തോന്നിയിട്ടുള്ളത്. വീട്ടില്‍ ഞാനും അമാലും അതുപോലെ സഹോദരിയും ഭര്‍ത്താവുമാണ് യുവ ദമ്പതികളായിട്ടുള്ളത്. എന്നാല്‍ വാപ്പച്ചിയും ഉമ്മച്ചിയും ഇപ്പോഴും യുവദമ്പതികളെപ്പോലെയാണ്. ‘ ദുല്‍ഖര്‍ പറയുന്നു.

പരസ്പരം കാണാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ വിഷമിച്ചിരിക്കും, അമ്പത് പ്രാവശ്യമെങ്കിലും ഫോണ്‍വിളിക്കും അങ്ങനെ പോവുകയാണ് ഇരുവരുടേയും പ്രണയം. എന്നാല്‍ ഉമ്മയും ബാപ്പയും വിളിക്കുന്നതുപോലെ താനും ഭാര്യയും ഫോണ്‍ ചെയ്യാറില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button