Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsMollywood

അരുണിമയ്ക്ക് ആദരാഞ്ജലികൾ ആർപ്പിച്ച് നടി മഞ്ജു വാര്യർ

കാൻസറിനെ മനക്കരുത്ത് കൊണ്ട് നേരിട്ട അരുണിമ എന്ന പെൺകുട്ടിക്ക് ആദരാഞ്ജലികൾ ആർപ്പിച്ച് നടി മഞ്ജു വാര്യർ. അരുണിമക്കൊപ്പുമുള്ള ഓർമ്മകൾ പങ്കുവെച്ചാണ് മഞ്ജു പ്രണാമം അർപ്പിച്ചത്

മഞ്ജുവിന്റെ പോസ്റ്റ് വായിക്കാം…..

കേരള കാൻ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് അരുണിമയെ കണ്ടതും പരിചയപ്പെട്ടതും. കാൻസറിനെ സധൈര്യം നേരിട്ട ഒരു പെൺകുട്ടി. ഒരു പാട് പേർക്കുള്ള പ്രചോദനം. അന്ന് എന്റെ ഒരു ചിത്രം വരച്ച് തന്നിരുന്നു,അരുണിമ. ഒടുവിൽ അവൾ യാത്ര പറയുന്നു. പ്രിയപ്പെട്ട പെൺകുട്ടീ… നീ തോറ്റല്ല മടങ്ങുന്നത്. ഒരു പാട് ജീവിതങ്ങളോട് എങ്ങനെ ജയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ്. അരുണിമയുടെ ഓർമകൾക്ക് പ്രണാമം…

https://www.facebook.com/theManjuWarrier/posts/1022400761300918

shortlink

Related Articles

Post Your Comments


Back to top button