വ്യത്യസ്തമായ അഭിനയ ശലിയിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേതാവാണ് അരിസ്റ്റോ സുരേഷ്. അമ്മയും സഹോദരങ്ങളും ഉണ്ടെങ്കിലും അനാഥത്വം അനുഭവിച്ചിരുന്നതായി താരം തുറന്നു പറയുന്നു. പാട്ടുകളും മറ്റും എഴുതി ഒരു കലാകാരനായി ആളുകള്‍ അറിഞ്ഞു തുടങ്ങിയ സമയത്ത് ഒരു റിമാൻഡ് കേസിൽ പ്രതിയായി ജയിലിലായതായി സുരേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ജയിലിൽ നിന്നു പുറത്തുവന്നത് പുതിയൊരു മനുഷ്യനായാണെന്നും അദ്ദേഹം പങ്കുവച്ചു
താന്‍ പറഞ്ഞത് കേള്‍ക്കാതെ റിമാന്റ് ചെയ്ത് സബ് കലക്ടര്‍ ഇരുന്ന വേദിയില്‍ മുഖ്യാതിഥിയായതും സുരേഷ് പറയുന്നു. ജീവിതത്തിലെ അത്തരം പരീക്ഷണങ്ങളെക്കുറിച്ച് സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ..
” ഒരു കലാകാരൻ എന്ന നിലയിൽ കിട്ടുന്ന അംഗീകാരം ഒരുവശത്ത്. കുറ്റവാളി എന്ന നിലയിലെ ദുഷ്പേര് മറുവശത്ത്. ഇതിൽ രണ്ടിനും ഇടയിൽപ്പെട്ട് ഞാൻ വല്ലാത്ത സംഘർഷത്തിലായി. ജയിലിൽ നിന്നു തിരിച്ചുവന്നപ്പോൾ ഞാൻ അക്ഷരാർഥത്തിൽ അനാഥനായി. കിടക്കാൻ ഒരിടമില്ലാതായി. ഞാൻ എഴുതിവച്ചതൊക്കെ നഷ്ടപ്പെട്ടു. അമ്മയെയും പെങ്ങന്മാരെയും അഭിമുഖീകരിക്കാൻ വയ്യാതായി. സുഹൃത്തുക്കൾ മനസുകൊണ്ട് അകലുന്നതായി തോന്നി.
പോകാനൊരു ഇടമില്ലാതെ തെരുവിൽ ഉറങ്ങുന്നവനായിരുന്നു ഞാൻ. പിന്നെ, ലക്ഷം രൂപ വിലപിടിപ്പുള്ള െമത്തയിലും കിടന്ന് ഉറങ്ങി. അപ്പോഴൊക്കെ ഞാൻ ദൈവത്തിന്റെ പരീക്ഷണങ്ങളെക്കുറിച്ചായിരുന്നു ചിന്തിച്ചത്. വർഷങ്ങൾക്കു മുൻപ് ഒരു തെറ്റും ചെയ്യാതെയും ഞാൻ കേസിൽ പെട്ടിട്ടുണ്ട്. റിമാൻഡ് പുള്ളിയായി രണ്ടാഴ്ച ജയിലിൽ കിടന്നു. ഞാൻ നിരപരാധിയാണെന്ന് അന്നത്തെ സബ്കലക്ടറോട് ഞാൻ താണുേകണ് പറഞ്ഞു; അദ്ദേഹം അത് കേട്ടില്ല. എന്നെ റിമാൻഡ് ചെയ്തു.
വർഷങ്ങൾക്കിപ്പുറം അതേ ഉദ്യോഗസ്ഥൻ പങ്കെടുത്ത ഒരു ചടങ്ങിൽ ഞാനായിരുന്നു മുഖ്യാതിഥി. അന്ന് അദ്ദേഹം എ ന്നെ ഒരുപാടു പ്രശംസിച്ചു സംസാരിച്ചു. പണ്ട് കരഞ്ഞ് കൈകൂപ്പി മുന്നിൽ നിന്ന ആളാണ് ഞാൻ എന്ന കാര്യം അദ്ദേഹം മറന്നിട്ടുണ്ടാകും. എന്നാൽ എനിക്കത് പെട്ടെന്ന് മറക്കാൻ പറ്റില്ലല്ലോ? ഇത്തരം ചില രംഗങ്ങൾ കൂടി വരുമ്പോഴാണ് ജീവിതം പൂർണമാകുന്നത്; ഒരു പരിധിവരെയെങ്കിലും.” സുരേഷ് പറയുന്നു
കടപ്പാട് : വനിത
Post Your Comments