ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്രയുടെ സഹോദരന് സിദ്ധാര്‍ഥ് ചോപ്രയുടെ വിവാഹം മാറ്റി വച്ചു. ഭാവി വധു ഇഷിതാ കുമാറിന് അടിയന്തിരമായി ഒരു ശസ്ത്രക്രിയ വേണ്ടി വന്നതിനാലാണ് വിവാഹം മാറ്റി വച്ചതെന്നു റിപ്പോര്‍ട്ട്.
”സിദ്ധാര്‍ഥിന്റെ വിവാഹം മുടങ്ങി എന്നുള്ള ഗോസിപ്പുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ അത് സത്യമല്ല. ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കാന്‍ ഇഷിതയ്ക്ക് അല്പം സമയം വേണം. ഇരുകുടുംബങ്ങളും മറ്റൊരു മുഹൂര്‍ത്തം നോക്കുകയാണ്’. പ്രമുഖ മാധ്യമമായ മുംബൈ മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു
ഫെബ്രുവരി 27-ന് ഡല്‍ഹിയില്‍ വച്ചായിരുന്നു സിദ്ധാര്‍ഥിന്റെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. വിവാഹ ചടങ്ങുകള്‍ക്കായി പ്രിയങ്ക ഭര്‍ത്താവിനൊപ്പം ഇന്ത്യയില്‍ എത്തിയെങ്കിലും തിരിച്ചു വിദേശത്തെയ്ക്ക് മടങ്ങി.
Post Your Comments