ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തിരക്കേറിയ നായിക നടിയായിരുന്നു സിത്താര. മലയാളത്തിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച സിത്താര തമിഴിനേക്കാള്‍ തെലുങ്കില്‍ സജീവമായിരുന്നു. ‘പുതു വസന്തം’ എന്ന ചിത്രമാണ് തമിഴില്‍ സിത്താരയെ ശ്രദ്ധേയാക്കിയത്. രജനികാന്തിന്റെ സഹോദരിയായി ‘പടയപ്പ’യില്‍ അഭിനയിച്ചതോടെ സിത്താര കോളിവുഡിന്റെയും ശ്രദ്ധ കേന്ദ്രമായി, 1992 മുതല്‍ 2000 വരെ തെലുങ്കില്‍ സജീവമായ സിത്താര വളരെ ചുരുക്കം മലയാളം സിനിമകളിലെ വേഷമിട്ടിട്ടുള്ളൂ. ജാതകം, ഭാഗ്യവാന്‍, മഴവില്‍ക്കാവടി, വചനം, ചമയം തുടങ്ങിയവാണ് സിത്താരയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍.
പുതുവസന്തം പോലെ വലിയ ഒരു വേഷമല്ല പടപ്പയിലുള്ളതെന്നും തന്റെ തങ്കച്ചിയായിട്ടാണ് സിനിമയില്‍ അഭിനയിക്കേണ്ടതെന്നും രജനീകാന്ത് അറിയിച്ചപ്പോള്‍ “ഒറ്റ സീന്‍ മതി നടിക്കുന്നത് സാറിനൊപ്പമല്ലെ”, എന്നായിരുന്നു സിത്താരയുടെ മറുപടി. പടയപ്പയില്‍ തന്റെ സഹോദരിയുടെ വേഷത്തില്‍ സിത്താരയെ കാസ്റ്റ് ചെയ്യാന്‍ രാജനീകാന്ത് തന്നെയാണ് സംവിധായകന്‍ കെഎസ് രവികുമാറിനോട് ആവശ്യപ്പെട്ടത്.
തൊണ്ണൂറുകളുടെ അവസാനത്തിനു ശേഷം സിനിമയില്‍ നിന്ന് വലിയ ഇടവേളയെടുത്ത സിത്താര, 2009-ല്‍ രാജസേനന്‍ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കള്‍ മൂന്ന്‍ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തുന്നത്. 2015-ല്‍ പുറത്തിറങ്ങിയ സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തിലാണ് സിത്താര അവസാനമായി അഭിനയിച്ചത്.
Post Your Comments