ഇന്ത്യയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട പോളിംഗ് വരെ എത്തിക്കഴിഞ്ഞു. സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ തങ്ങളുടെ സമ്മതിദായക അവകാശം വിനിയോഗിച്ചു. തിങ്കളാഴ്ച്ചയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത്. മുംബൈ നോര്‍ത്ത് മണ്ഡലത്തിലാണ് ഷാരൂഖും ഗൗരിയും വോട്ട് രേഖപ്പെടുത്താന്‍ എത്തിയത് അഞ്ചുവയസ്സുകാരന് അബ്രാമിനൊപ്പമായിരുന്നു. മകനെയും കൊണ്ട് വോട്ട് ചെയ്യാനെത്തിയതിന്റെ കാരണം ഷാരൂഖ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
ബോട്ടിംഗും വോട്ടിംഗും തമ്മിലുള്ള വ്യത്യാസമറിയാതെ ആകെ ആശയക്കുഴപ്പത്തിലായിരുന്നു അബ്രാം. അതുകൊണ്ടാണ് സംഭവം എന്താണെന്ന് അവന് നേരിട്ട് മനസ്സിലാക്കണമെന്ന് കരുതി വോട്ട് ചെയ്യാന്‍ തങ്ങള്‍ക്കൊപ്പം കൂട്ടിയതെന്നു ഷാരൂഖ് കുറിക്കുന്നു.
Post Your Comments