മലയാള സിനിമയ്ക്ക് വലിയ നഷ്ടമായിരുന്നു ക്യാപ്റ്റന്‍ രാജു എന്ന നടന്റെ വിയോഗം, സിനിമ പ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്ന ക്യാപ്റ്റന്‍ രാജു യുവതലമുറയില്പ്പെട്ടവരുടെയും പ്രിയങ്കരനായിരുന്നു, മമ്മൂട്ടിയുമായും, മോഹന്‍ലാലുമൊക്കെ നല്ല സൗഹൃദ ബന്ധം സൂക്ഷിച്ചിരുന്ന ക്യാപ്റ്റന്‍ രാജു യുവ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് മുന്‍പൊരിക്കല്‍ ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു സംസാരിച്ചിട്ടുണ്ട്.
മമ്മൂട്ടിയെ ഫോണില്‍ വിളിച്ച സന്ദര്‍ഭത്തിലായിരുന്നു ദുല്ഖറിനു തന്നോടുള്ള ഇഷ്ടം വ്യക്തമായതെന്ന് ക്യാപ്റ്റന്‍ രാജു പങ്കുവെച്ചിരുന്നു , അങ്ങനെയുണ്ടായ് സാഹചര്യത്തെക്കുറിച്ചും ക്യാപ്റ്റന്‍ രാജു തുറന്നു പറഞ്ഞിരുന്നു.
“ഒരിക്കല്‍ മമ്മൂട്ടിക്ക് ബക്രീദ് ആശംസ അറിയിക്കാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചപ്പോള്‍ ദുല്‍ഖറായിരുന്നു ഫോണ്‍ അറ്റന്റ് ചെയ്തത്. ഫോണെടുത്ത ദുല്‍ഖറിന്റെ സ്വഭാവ രീതി ശരിക്കും അതിശയപ്പെടുത്തി, അന്നേ ദിവസം അവരുടെ വീട്ടില്‍ ഞാന്‍ ബക്രീദ് ആഘോഷിക്കണമെന്നായിരുന്നു ദുല്‍ഖറിന്റെ നിര്‍ബന്ധം”,
നിരവധി ചിത്രങ്ങളില്‍ പ്രതിനായകനായും പവനായി എന്ന കോമേഡിയനായുമൊക്കെ മിന്നി തിളങ്ങിയ ക്യാപ്റ്റന്‍ രാജു 2018-സെപ്റ്റംബറിനാണ് നമ്മോടു വിടപറയുന്നത്.അഗസ്റ്റ് ഒന്ന് ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ ക്യാപ്റ്റന്‍ രാജുവിന്റെ പ്രതിനായക വേഷം വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു…
Post Your Comments