GeneralLatest NewsMollywood

വിളിക്കാത്ത സദ്യ കഴിച്ച കല്യാണത്തിന് 31 വർഷങ്ങൾ!!

സുചിത്രയുമായുള്ള വിവാഹം 1988 ഏപ്രിൽ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു

മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാലിന്റെ 31-ാം വിവാഹ വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. പ്രശസ്ത തമിഴ് നടനും നിര്‍മാതാവായ കെ ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമായ സുചിത്രയുമായുള്ള വിവാഹം 1988 ഏപ്രിൽ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു.

ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നിരവധി പേര്‍ പ്രിയപ്പെട്ട ലാലേട്ടനും സുചിത്രയ്ക്കും വിവാഹ വാർഷിക ആശംസകളുമായി എത്തി. എന്നാല്‍ ഈ വിവാഹ ദിനത്തില്‍ രസകരമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ ബോബൻ സാമുവൽ.

ലാലേട്ടന്റെ വിവാഹത്തിന് വിളിക്കാത്ത അതിഥി ആയി താൻ പോയി ഭക്ഷണം കഴിച്ചിരുന്നു എന്നാണ് ബോബൻ സാമുവൽ പറയുന്നത്. ‘മോഹൻലാലിന്റെ കല്യാണം.. ഒന്നും നോക്കിയില്ല സൈക്കിൾ എടുത്ത് നേരെ വിട്ടു സുബ്രമണ്യം ഹാളിലേക്കു… ലാലേട്ടൻ ഫാൻ ആയ ഞാൻ വിളിക്കാത്ത സദ്യ കഴിച്ച കല്യാണത്തിന് 31 വർഷങ്ങൾ’.– അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മോഹന്‍ലാലിന്റെ വിവാഹ ചിത്രവും ബോബൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button