പത്മരാജന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരുന്നു ‘കൂടെവിടെ’. വാസന്തി എന്ന എഴുത്തുകാരിയുടെ ‘ഇല്ലിക്കാടുകള്‍ പൂത്താല്‍’ എന്ന കഥയാണ് കൂടെവിടെ എന്ന ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയും സുഹാസിനിയും, റഹ്മാനുമൊക്കെ തകര്‍ത്തഭിനയിച്ച ചിത്രം ബോക്സോഫീസിലും വലിയ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു. പ്രേം പ്രകാശ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം, ജോണ്സണ് ഈണമിട്ട ഗാനങ്ങളും ശ്രദ്ധേയമായിരുന്നു.
തന്റെ ഉറ്റ സുഹൃത്തിനായി പത്മരാജന് നീക്കിവെച്ച കഥാപാത്രമായിരുന്നു കൂടെവിടെയിലെ ക്യാപ്റ്റന്‍ തോമസ്, എന്നാല്‍ രാമചന്ദ്രന് തനിക്ക് ലഭിച്ച അവസരത്തെ സ്നേഹപൂര്‍വ്വം നിരസിക്കുകയാണുണ്ടായത്, ക്യാപ്റ്റന്‍ തോമസ് മമ്മൂട്ടി ചെയ്യേണ്ട വേഷമാണെന്നായിരുന്നു പത്മരാജന്റെ സതീര്ത്ഥ്യന് രാമചന്ദ്രന്റെ അഭിപ്രായം, ആ അഭിപ്രായത്തെ മാനിച്ചു കൊണ്ട് തന്റെ സുഹൃത്തിന് നല്‍കാനിരുന്ന വേഷം പത്മരാജന് മമ്മൂട്ടിക്കായി നല്കി. പ്രേം പ്രകാശ് .മദ്രാസില്‍ പോയി മമ്മൂട്ടിയെകണ്ട് ഡേറ്റ് വാങ്ങിതോടെ. കൂടെവിടെയിലെ ക്യാപ്റ്റന്‍ തോമസായി മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തി. സൂപ്പര്‍താരമെന്ന ലേബലിലേക്ക് ഉയര്‍ന്നു കൊണ്ടിരുന്ന മമ്മൂട്ടിയുടെ അഭിനയ സാധ്യതകളെ ഫോക്കസ് ചെയ്ത ചിത്രം കൂടിയായിരുന്നു കൂടെവിടെ, നായികയായുള്ള സുഹാസിനിയുടെ അധ്യാപിക വേഷവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു
Post Your Comments