
സംവിധായകന് മനു അശോകൻ ഒരുക്കിയ ‘ഉയരെ’ മികച്ച അഭിപ്രായം നേടുകയാണ്. പാർവതി തിരുവോത്ത് ആസിഡ് ആക്രമണത്തിനു ഇരയായ കുട്ടിയുടെ ജീവിതം ആവതരിപ്പിച്ച ചിത്രത്തിൽ മറ്റൊരു സുപ്രധാന വേഷം അഭിനയിച്ചത് ആസിഫ് അലിയായിരുന്നു. സിനിമയിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ആസിഫ് മികച്ചതാക്കിയെന്നാണ് ആരാധകർ പറയുന്നത്. എന്നാല്‍ നെഗറ്റീവ് ആണെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയ്ക്ക് നെഗറ്റീവ് ആണെന്ന് അറിയില്ലെന്നായിരുന്നു ചിത്രം കണ്ട് കഴിഞ്ഞപ്പോൾ ആസിഫ് അലിയുടെ ഭാര്യ പ്രതികരിച്ചത്.
ഉയരെയുടെ സംവിധായകൻ മനു അശോകൻ ആസിഫ് അലിയുടെ കഥാപാത്രത്തെക്കുറിച്ച് പറയുന്നതിങ്ങനെ.. ‘പലരും ആസിഫിനോട് ഇൗ കഥാപാത്രം ചെയ്യരുതെന്ന് പറഞ്ഞു. അദ്ദേഹം ഫീൽ ഗുഡ് സിനിമകളിലൊക്കെ നായകനായി നിൽക്കുന്ന സമയമല്ലേ. ആരാധകർക്കു പോലും ഇഷ്ടമാവില്ല എന്ന് അദ്ദേഹത്തോട് എല്ലാവരും പറഞ്ഞു. പക്ഷേ അതൊന്നും വക വയ്ക്കാതെ അദ്ദേഹം ചിത്രത്തിൽ അഭിനയിച്ചു. നെഗറ്റീവ് ആണെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയ്ക്കുണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പോലും പ്രതികരിച്ചത്.’
Post Your Comments