CinemaMollywoodNEWS

പാർവ്വതിയും ടൊവീനോയും ആസിഫലിയും മാത്രമല്ല: ‘ഉയരെ’യുടെ ക്രെഡിറ്റ് മറ്റുള്ളവര്‍ക്കും നല്‍കി സത്യന്‍ അന്തിക്കാട്

ബോബിയും സഞ്ജയും ഇതാദ്യമായല്ല നമ്മളെ അതിശയിപ്പിക്കുന്നത്

ഉയരെ എന്ന ചിത്രം ആകാശത്തോളം ഉയരുമ്പോള്‍ പ്രേക്ഷകര്‍ കൈയ്യടികളോടെ ചിത്രത്തെ വരവേല്‍ക്കുകയാണ്, നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ മലയാള സിനിമയുടെ അഭിമാനമായി മാറുമ്പോള്‍ ചിത്രത്തെ പ്രശംസിച്ച് നിരവധി ചലച്ചിത്ര പ്രവര്‍ത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്, കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഫേസ്ബുക്കിലൂടെയാണ് ‘ഉയരെ’ തന്റെ ഇഷ്ടചിത്രമായ അനുഭവം പങ്കുവച്ചത്.

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

‘ഉയരെ’ കണ്ടു.

കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല. ഒരു ഹിറ്റ് സിനിമക്ക് നിർബ്ബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ല. എന്നിട്ടും പടം തീർന്നപ്പോൾ തിയ്യേറ്ററിലുയർന്ന കൈയടി എന്നെ ഏറെ സന്തോഷിപ്പിച്ചു.
കാരണങ്ങൾ രണ്ടാണ്..

ഒന്ന് ‘ഉയരെ’ മനസ്സു നിറയുന്ന ഒരു അനുഭവമായി മാറി എന്നത്. മറെറാന്ന്, ആദ്യമായി ഒരു സിനിമയെടുക്കാൻ തീരുമാനിച്ചപ്പോൾ റിസ്കും വെല്ലുവിളികളുമൊന്നും കാര്യമാക്കാതെ ‘എസ് ക്യൂബ്സ്’ എന്ന പുതിയ നിർമ്മാതാക്കൾ കാണിച്ച ധൈര്യം.

ബോബിയും സഞ്ജയും ഇതാദ്യമായല്ല നമ്മളെ അതിശയിപ്പിക്കുന്നത്. വിശാലമായ ഒരു കഥയല്ല, മനുഷ്യന്റെ ചില അവസ്ഥകളാണ് അവരുടെ സിനിമ. അതിന്റെ സൗന്ദര്യം ‘ട്രാഫിക്’ പോലുള്ള സിനിമകളിൽ നമ്മൾ കണ്ടതാണ്. കൈയൊതുക്കമുള്ള തിരക്കഥയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘ഉയരെ’.

പാർവ്വതിയും ടൊവീനോയും ആസിഫലിയും മാത്രമല്ല സിദ്ധിക്കും പ്രേംപ്രകാശുമടക്കം അഭിനയിച്ച എല്ലാവരും ‘ഉയരെ’ക്ക് ഉയിരു നൽകിയവരാണ്. ക്യാമറയും എഡിറ്റിംഗും സംഗീതവും എല്ലാം.

മലയാളത്തിൽ പ്രതിഭയുള്ള യുവസംവിധായകരുടെ അരങ്ങേറ്റ കാലമാണിത്. സക്കരിയ,മധു.സി.നാരായണൻ, ഇപ്പോഴിതാ മനു അശോകനും. മനു ഒരു വലിയ പ്രതീക്ഷയാണ്.

എല്ലാവർക്കും എന്റെ സ്നേഹം.

പാര്‍വതി ,അസിഫ് അലി, ടോവിനോ തോമസ്‌,സിദ്ധിഖ് എന്നിവരാണ് ‘ഉയരെ’യിലെ പ്രധാന താരങ്ങള്‍, ബോബി സഞ്ജയ്‌ ടീമിന്റെ ശക്തമായ രചനയാണ് ചിത്രത്തിന്റെ മൈലേജ്, മികച്ചഭിപ്രായവുമായി മുന്നേറുന്ന ഉയരെ മലയാള സിനിമയുടെ മാറ്റത്തിന്റെ വഴിയെ സഞ്ചരിക്കുന്ന ഉള്ളപൊള്ളുന്ന ഉള്ളടക്കം കൂടിയാണ്.

shortlink

Related Articles

Post Your Comments


Back to top button