CinemaGeneralMollywoodNEWS

എയര്‍പോര്‍ട്ടില്‍ യാത്രയാക്കിയ ശേഷം സുചിത്ര എനിക്ക് ഫോണ്‍ ചെയ്തു: വിവാഹ വാര്‍ഷികം മറന്നു പോയ സംഭവകഥ വെളിപ്പെടുത്തി മോഹന്‍ലാല്‍!!

ബ്യാഗ് തുറന്നപ്പോള്‍ അതിനുള്ളില്‍ ഒരു മോതിരവും കൂടാതെ ഒരു കുറിപ്പും ശ്രദ്ധയില്‍പ്പെട്ടു

എല്ലാ സ്നേഹത്തോടെയും പിന്തുണയോടെയും മോഹന്‍ലാലിന് കരുത്തു പകരുന്ന അദ്ദേഹത്തിന്റെ പ്രിയ പത്നി സുചിത്രയോടും മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സ്നേഹമാണ്.ഇവരുടെ വിവാഹ വാര്‍ഷിക ദിനവും ആരോധകര്‍ ആഘോഷമാക്കാറുണ്ട്, മോഹന്‍ലാലും സുചിത്രയും  ഇന്ന് മുപ്പത്തിയൊന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയും അത് ഏറ്റെടുക്കാറുണ്ട്. ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകളറിയിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ രംഗത്തെത്തി കഴിഞ്ഞു.

തന്‍റെ വിവാഹ വാര്‍ഷികം മറന്നു പോയ സാഹചര്യത്തെക്കുറിച്ച് ഒരിക്കല്‍ മോഹന്‍ലാല്‍ ഒരു ടിവി അഭിമുഖ പരിപാടിയില്‍ തുറന്നു പറഞ്ഞിട്ടുണ്ട്,   അന്ന് സുചിത്ര നല്‍കിയ സര്‍പ്രൈസ് തനിക്ക് വലിയ തിരിച്ചറിവാണ് നല്‍കിയതെന്നും മോഹന്‍ലാല്‍ പറയുന്നു.

ഒരിക്കല്‍ വിവാഹ വാര്‍ഷിക ദിനം മറന്നിരുന്നു, എയര്‍പോര്‍ട്ടില്‍ എന്നെ യാത്രയാക്കിയ ശേഷം സുചിത്ര എനിക്ക് ഫോണ്‍ ചെയ്തിരുന്നു, ബ്യാഗ് തുറന്നു നോക്കണമെന്നും അതില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്നും സുചിത്ര പറഞ്ഞു. ബ്യാഗ് തുറന്നപ്പോള്‍ അതിനുള്ളില്‍ ഒരു മോതിരവും കൂടാതെ ഒരു കുറിപ്പും ശ്രദ്ധയില്‍പ്പെട്ടു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു, ഇന്ന് നമ്മുടെ വിവാഹ വാര്‍ഷിക ദിനമാണ് ഈ ദിവസമെങ്കിലും മറക്കതിരിക്കൂ, പിന്നീടു ഒരിക്കലും വിവാഹ വാര്‍ഷികം ഞാന്‍ മറന്നിട്ടില്ല, സുചിത്രയുടെ വാക്കുകള്‍ വലിയ തിരിച്ചറിവാണ് എനിക്ക് നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button