BollywoodGeneralLatest News

വെള്ളത്തിന് അടിയില്‍ നീന്തിത്തുടിച്ച്‌ മലൈക അറോറ; ഫോട്ടോ എടുത്തത് അര്‍ജുന്‍ ആണെന്ന് ആരാധകര്‍

മാലിദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കുന്ന മല്ലികയും അര്‍ജ്ജുനും ചിത്രങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.

ബോളിവുഡിലെ വിവാദ നായികയാണ് മലൈക അറോറ. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി ബിക്കിനി ധരിച്ച്‌ നീന്തിത്തുടിക്കുന്ന ചിത്രങ്ങളാണ് വൈറല്‍. വെള്ളത്തിന് അടിയില്‍ നിന്ന് എടുത്തിട്ടുള്ളതാണ് ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ വെള്ളത്തിന് അടിയില്‍ നിന്ന് ആരാണ് ചിത്രം പകര്‍ത്തിയത് എന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്.

സംവിധായകയും കൊറിയോഗ്രാഫറുമായ ഫറ ഖാന്‍ ഉള്‍പ്പടെ നിരവധി പേരാണ് ഫോട്ടോ ഗ്രാഫര്‍ ആരാണെന്ന ചോദ്യവുമായി എത്തിയത്. മലൈകയുടെ കാമുകന്‍ അര്‍ജുന്‍ കപൂറാണ് ആ ഫോട്ടോഗ്രാഫര്‍ എന്നാണ് ആരാധകരുടെ പക്ഷം.

മാലിദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കുന്ന മല്ലികയും അര്‍ജ്ജുനും ചിത്രങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നതായും വാര്‍ത്തകളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button