സോഷ്യല്‍ മീഡിയയില്‍ പൊങ്കാല ഏറ്റുവാങ്ങിയ ഒരു ഒളിച്ചോട്ട കഥ വീണ്ടും. താന്‍ കാമുകനൊപ്പം ഒളിച്ചോടുകയാണെന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടി പങ്കുവച്ച ഫെയ്സ്ബുക്ക് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഒരു പയ്യനെ ഇഷ്ടമാണെന്നും അച്ഛനും അമ്മയും ഇതിന്റെ പേരില്‍ തന്നെ ഏറെ പീഢിപ്പിച്ചെന്നും കാമുകനെ കള്ളക്കേസില്‍ കുടുക്കിയെന്നും പറഞ്ഞ പെണ്‍കുട്ടി ഇനി തന്നെ ആരും അന്വേഷിച്ചു വരണ്ട, സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ മണിക്കൂറുകള്‍ക്ക് അകം തന്നെ താന്‍ ഒളിച്ചോടിയിട്ടില്ലെന്നും വീട്ടില്‍ തന്നെ ഉണ്ടെന്നും അത്യാവശ്യഘട്ടത്തില്‍ മാത്രമേ പുറത്തു വിടൂ എന്ന കരാറില്‍ കാമുകന്റെ നിര്‍ബന്ധത്തിന് വഴങ്ങി എടുത്ത വീഡിയോ ആണ് അതെന്നും വെളിപ്പെടുത്തി മറ്റൊരു വീഡിയോ പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. കൂടാതെ വീഡിയോ പുറത്തു വിട്ട് കാമുകന് തന്നെ വഞ്ചിച്ചെന്നും പെണ്‍കുട്ടി ആരോപിച്ചിരുന്നു. ഈ വീഡിയോയുടെ പിറകെ കാമുകനെന്ന് പറയപ്പെടുന്ന യുവാവിന്റെ മറ്റൊരു വീഡിയോയും പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ വീ ഒളിച്ചോട്ടകഥ ഹ്രസ്വചിത്രമാകുന്നു. സുഖിയന്‍ ഫിൽഡ് വിത്ത് അൺടോൾഡ് സ്റ്റോറീസ് എന്ന അക്കൗണ്ടിലാണ് ഈ ചിത്രം അപ്ലോര്‍ഡ് ചെയ്തിരിക്കുന്നത്
Post Your Comments