ബോളിവുഡിലെ താര സുന്ദരിയാണ് കാജോള്‍. നടന് അക്ഷയ് കുമാറിനോട് ഒരുകാലത്ത് വല്ലാത്ത ആകര്‍ഷണം കാജോളിന് ഉണ്ടായിരുന്നുവെന്ന് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ വെളിപ്പെടുത്തല്‍. കപില്‍ ശര്‍മ ഷോയില്‍ കാജോളിനൊപ്പം പങ്കെടുക്കവെയായിരുന്നു കരണിന്റെ തുറന്നു പറച്ചില്. അതിനോടൊപ്പം തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും കരണ്‍ പങ്കുവച്ചു
”തന്റെ മികച്ച സുഹൃത്തുക്കളില്‍ ഒരാളാണ് കാജോള്‍. പക്ഷെ വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ട്. എന്നിരുന്നാലും എന്റെ പിറന്നാള്‍ എന്നാണെന്ന് കാജോളിന് ഓര്‍മയില്ല. ഒരിക്കല്‍ പോലും എനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടില്ല. എന്നാലും ഞങ്ങളുടെ സൗഹൃദത്തിന് യാതൊരു കോട്ടവും ഇതുവരെ വന്നിട്ടില്ല’- കരണ്‍ പറഞ്ഞു.
1991 ല്‍ ഹെന്ന എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടയില്‍ സിനിമ കാണാതെ അക്ഷയെ തന്നെ കാജോള്‍ നോക്കിയിരുന്നു. സിനിമ തീര്‍ന്നപ്പോള്‍ അക്ഷയ് അപ്രത്യക്ഷനായി. അവിടെ വച്ചായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്റെ തുടക്കവും- കരണ്‍ പറഞ്ഞു.
Post Your Comments