വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നിന്ന നടി പൂര്‍ണ്ണിമ നീണ്ട ഇടവേളയ്ക്ക് ശേഷം ആഷിക് അബു ഒരുക്കുന്ന വൈറസ് എന്ന ചിത്രത്തിലൂടെ തിരിച്ചുവരുകയാണ്. ഭര്‍ത്താവ് ഇന്ദ്രജിത്തും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഇരുവരും അഭിനയിക്കുന്നുണ്ടെങ്കിലും ഒരു സീനില്‍ പോലും തങ്ങള്‍ ഒരുമിച്ചില്ലെന്ന് ഇന്ദ്രജിത്ത് പറയുന്നു.
ദോഹയില്‍ വച്ച് നടന്ന വൈറസിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങനിടയിലാണ് ഇന്ദ്രജിത്ത് ഇക്കാര്യം പറഞ്ഞത് ” ആ ഒരു വിഷമം മാത്രമേ ബാക്കിയുള്ളൂ.. ഈ സിനിമയില്‍ ഒരു ഷോട്ടു പോലും ആഷിഖ് എനിക്ക് പൂര്‍ണിമയ്ക്കൊപ്പം തന്നിട്ടില്ല. ഒരു സീനില്‍ പോലും ഒന്നിച്ചില്ല. ഇതു കഴിഞ്ഞ് ഞങ്ങളൊരുമിക്കുന്ന മറ്റൊരു ചിത്രമാണ് തുറമുഖം. അതിലും എന്റെയും പൂര്‍ണിമയുടെയും ഒരു കോമ്പിനേഷന്‍ സീന്‍ പോലും ഇല്ല.’ എന്നാല്‍ ‘അത് മന:പൂര്‍വം ചെയ്തതാണ്.’ എന്നാണു ആഷിക് അബുവിന്റെ മറുപടി
Post Your Comments