
സിനിമാ ലോകത്ത് ഏറ്റവും ചൂടുള്ള ചര്‍ച്ചാ വിഷയമാണ് പ്രണയം. നടന് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകകള്ക്ക് മറുപടിയുമായി നടി താരാ സുതാരിയ. സ്റ്റുഡന്റെ ഓഫ് ദി ഇയര്‍ 2 വിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് താരാ. സിദ്ധാര്‍ത്ഥും താനും സുഹൃത്തുക്കള്‍ മാത്രമാണെന്നും അടുത്തടുത്ത് താമസിക്കുന്ന തങ്ങള്‍ക്കിടയില്‍ നല്ല അയല്‍ബന്ധമാണെന്നും താര ഒരു അഭിമുഖത്തില്‍ പറയുന്നു.
രണ്ട് അയല്‍ക്കാര്‍ തമ്മില്‍ സംസാരിക്കുന്നത് പോലെ തന്നെയാണ് ഞങ്ങള്‍ക്കിടയിലെ സംഭാഷണങ്ങളും. ഞങ്ങളുടെ സിനിമകളെക്കുറിച്ചാണ് ഏറ്റവുമധികം സംസാരിക്കാറെന്നും താര പറയുന്നു. തങ്ങള്‍ക്കിടയില്‍ പ്രണയബന്ധമല്ലെന്നും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും താര വ്യക്തമാക്കി.
സിദ്ധാര്‍ത്ഥിനൊപ്പം അഭിനയിച്ച മര്ജാവാനാണ് താരയുടെ പുതിയ ചിത്രം.
Post Your Comments