തെന്നിന്ത്യയുടെ പ്രിയതാരമാണ് ഭാവന. നിര്‍മാതാവ് നവീനുമായിട്ടുള്ള വിവാഹത്തോടെ കന്നഡ സിനിമയില്‍ സജീവമായ ഭാവന സൗഹൃദത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും ഒരു അഭിമുഖത്തില്‍ തുറന്ന് സംസാരിക്കുന്നു.
”ഒരു പ്രായമെത്തി കഴിഞ്ഞാല്‍ ചില ബന്ധങ്ങള്‍ നമുക്ക് ജീവിതത്തോടുള്ള കാഴ്ചപാടുകള്‍ തന്നെ മാറ്റി മറിക്കും. ആ ബന്ധങ്ങളില്‍ പലതരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് സാധാരണമാണ്. എല്ലാവരും ഇത് അംഗീകരിച്ചിരിക്കുന്ന കാര്യവുമാണ്. അതേ സമയം ഒരു ബന്ധം പരാജയമാവുന്നതും മനോഹരമായ അനുഭവമായിരിക്കുമെന്നും ” ഭാവന പറഞ്ഞു
99 ആണ് താരത്തിന്റെ പുതിയ ചിത്രം തമിഴ് ചിത്രമായ 96 ന്റെ കന്നഡ റീമേക്കാണ് 99 എന്ന പേരില്‍ എത്തുന്നത്. പ്രീതം ഗബ്ബിയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രത്തെയാണ് കന്നഡയില്‍ ഭാവന അവതരിപ്പിക്കുന്നത് ഗണേശ് ആണ് നായകന്.
Post Your Comments