വിവാഹം മുടക്കാന്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ വിദേശത്തുള്ള പ്രതിശ്രുത വരന് അയച്ചുകൊടുത്തുവെന്ന പരാതിയില്‍ സീരിയല്‍ നടന് അറസ്റ്റില്‍. പാലോട് കരിമണ്‍കോട് സ്വദേശി ഷാനാണ് (25) ബന്ധുക്കളുടെ പരാതിയേ തുടര്‍ന്ന് പോലീസ് പിടിയില്‍ ആയിരിക്കുന്നത്. പെണ്‍കുട്ടിയുടെ വിവാഹം മുടക്കുന്നതിനുവേണ്ടിയാണ് ഷാന്‍ ചിത്രങ്ങളയച്ചതെന്ന് പൊലീസ് പറയുന്നു.
ഫെയ്സ്ബുക്ക് വഴി 2014 മുതല്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായ ഷാന്‍ സീരിയയില്‍ അവസരം നല്‍കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്കി പലതവണ ചിത്രങ്ങളെടുത്തിരുന്നു. സാമ്പത്തികത്തിന്റെ പേരില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു. വിദേശത്തുള്ള യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞ ഷാന്‍ കൈവശം ഉണ്ടായിരുന്ന പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ കംപ്യൂട്ടര്‍ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത ശേഷം വരന് അയച്ചു കൊടുത്തു. നഗ്നചിത്രങ്ങള്‍ കണ്ട യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പാലോട് പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
Post Your Comments