
സിനിമാ മേഖലില്‍ നടിമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ചലച്ചിത്രമേഖലയില്‍ ആരംഭിച്ച വനിതാ കൂട്ടായ്മയാണ് ഡബ്ല്യുസിസി. സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരായ ആണധികാരത്തെ ചോദ്യം ചെയ്യാന്‍ ഡബ്ല്യുസിസിക്ക് കഴിഞ്ഞതായി നടി രേവതി. ഡബ്ല്യുസിസിയുടെ രണ്ടാം വാര്‍ഷിക ചടങ്ങുകളില്‍ സംബന്ധിച്ചപ്പോഴാണ് താരം ഇത് വ്യക്തമാക്കിയത്.
ലിംഗപരമായ വേര്‍തിരിവുകള്‍ക്കെതിരെയാണ് ഡബ്ല്യുസിസി ആദ്യമായി ശബ്ദം ഉയര്‍ത്തിയത്. അമ്മയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ല. ഇപ്പോഴും ആ പോരാട്ടം തുടരുകയാണ്. ഫെഫ്കയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായി സ്ത്രീകളെ തീരുമാനിക്കാനും ഡബ്ല്യുസിസിയുടെ ഇടപെടലുകള്‍ വഴിയൊരുക്കിയതായി രേവതി പറഞ്ഞു.
Post Your Comments