സത്യന് അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രമാണ് നയന്‍താര എന്ന നായികയെ മലയാളത്തിനു പരിചയപ്പെടുത്തിയത്, പിന്നീടു മലയാളത്തില്‍ നിന്ന് വിട്ടുമാറി തമിഴ് സിനിമകളില്‍ കളംനിറഞ്ഞ താരം തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രഥമ താരമൂല്യമുള്ള നായികയെന്ന പേര് പടുത്തുയര്‍ത്തി. സത്യന് അന്തിക്കാട് നയന്‍താരയെ മനസ്സിനക്കരെ എന്ന സിനിമയില്‍ വിളിക്കും മുന്‍പേ സംവിധായകന് വിനയനായിരുന്നു നയന്‍താരയ്ക്ക് സിനിമയില്‍ ആദ്യ അവസരം നല്‍കാനിരുന്നത്…
കലൂര്‍ ഡെന്നിസ് രചന നിര്‍വഹിച്ച വിനയന് ചിത്രമാണ് ‘ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍’,കാവ്യ മാധവനായിരുന്നു ചിത്രത്തിലെ നായിക, ജയസൂര്യ നായകനായ ചിത്രത്തില്‍ ഊമ വേഷത്തിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. ഊമപ്പെണ്ണിനു ഉരിയാടപ്പയ്യനിലെ നായിക വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍ സ്റ്റാറായ നയന്‍താരയെയായിരുന്നു, പക്ഷെ കഥാപാത്രത്തിന് യോജ്യമാകില്ലെന്നു തോന്നിയത് കൊണ്ട് മറ്റൊരു നായികയെ വിനയന് പരീക്ഷിക്കാന്‍ തയ്യാറാകുകയായിരുന്നു.
ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ ആദ്യം നായികയാകേണ്ടിയിരുന്നത് ഇന്നത്തെ തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍ സ്റ്റാറായ നയന്‍താരയായിരുന്നു, അന്ന് ഡയാനയായിരുന്നു, പക്ഷെ സ്ക്രീന്‍ ടെസ്റ്റ് ചെയ്തു നോക്കിയപ്പോള്‍ ചിത്രത്തിലെ കഥാപാത്രത്തിന് ചേരില്ലെന്ന് മനസിലായതോടെ നയന്‍താരയെ മാറ്റുകയായിരുന്നു, സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമില്‍ സംസാരിക്കവേ വിനയന് പറഞ്ഞു.
ജയസൂര്യ നായകനായി അഭിനയിച്ച ആദ്യ സിനിമയായിരുന്നു ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍, പ്രതിനായകന്റെ റോളിലെത്തിയ നടന് ഇന്ദ്രജിത്തിന്റെയും അരങ്ങേറ്റ ചിത്രമായിരുന്നു 2002-വിഷുക്കാലത്ത് നിറഞ്ഞോടിയ വിനയന്റെ ഈ ഹിറ്റ് ചിത്രം.
Post Your Comments